ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്; 'ലൂസിഫറി'ൽ വ്യക്തത വേണം, 2022 ൽ നടന്ന റെയ്ഡിന്റെ തുടർനടപടി!

ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. രണ്ട് സിനിമകളു‍ടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്.

2022 ൽ ആശീർവാദ് ഫിലിംസിൽ നടത്തിയ റെയ്ഡിന്‍റെ തുടർനടപടിയായിട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ സിനിമകളുടെ ഓവർസീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹൻലാലിന് ദുബായിൽ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്.

ആന്റണി പെരുമ്പാവൂരിന്‍റെ ആശീർവാദ് ഫിലിംസിൽ 2022ൽ റെയിഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നോട്ടീസ് അയച്ചതെന്നും എമ്പുരാൻ സിനിമ വിവാദവുമായി ബന്ധമില്ലെന്നുമാണ് ആദായ നികുതി അധികൃതര്‍ അറിയിക്കുന്നത്.

അതേസമയം, ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പൃഥിരാജിനും ഇൻകം ടാക്സ് നോട്ടീസ് നൽകിയിരുന്നു. മുമ്പ് അഭിനയിച്ച സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്‍റെ ഓഫീസുകളിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഈ മാസം മുപ്പതിനകം പൃഥ്വിരാജ് മറുപടി നൽകണമെന്നും നിര്‍ദേശിച്ചിരുന്നു.

Latest Stories

INDIAN CRICKET: ഇങ്ങനെ സംഭവിച്ചാല്‍ ഐസിസി കിരീടം വീണ്ടും ഇന്ത്യയ്ക്ക്, നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, ലോക ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടും തലയുയര്‍ത്തി നില്‍ക്കും

കെപിസിസി നേതൃമാറ്റത്തില്‍ പൂര്‍ണ തൃപ്തി, ലീഗിന് ഇത് നല്ലകാലം; കേരളത്തിന് പുറത്ത് സിപിഎമ്മിനേക്കാള്‍ വളര്‍ച്ച നേടിയെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഹൈ റിസ്‌ക് ആയ ഏഴു പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു, എല്ലാവരും നെഗറ്റീവ്

IPL 2025: കോഹ്ലിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച് ഫോളോവേഴ്‌സിനെ കൂട്ടാനുളള ശ്രമമാണ്, എന്തൊരു വിഡ്ഢിയാണ് ഇവന്‍, തുറന്നടിച്ച് വിരാടിന്റെ സഹോദരന്‍

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം; 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, 5 എണ്ണം റദ്ദാക്കി

ഇന്ത്യ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു, പാകിസ്ഥാന്‍ പ്രളയഭീതിയില്‍; ഉയര്‍ത്തിയത് ചെനാബ് നദിയിലെ സലാല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍

INDIAN CRICKET: അടുത്ത ലോകകപ്പ് വരെ കളിക്കുമോ, രോഹിത് ശര്‍മ്മയുടെ മറുപടി ഞെട്ടിച്ചു. എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്ന് സൈന്യം; പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തു; സൈനിക നടപടി വിശദീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എ; കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ്

പാക് സിനിമകള്‍-വെബ് സീരിസുകള്‍ പ്രദര്‍ശിപ്പിക്കരുത്; ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍