ഉരുൾപൊട്ടൽ ബാധിത മേഖലയിലെ സുരക്ഷ കൂട്ടും; ഡിഎൻഎ പരിശോധന സ്വകാര്യ ലാബിൽ നടത്താമോ എന്ന് പരിശോധിക്കും: മുഖ്യമന്ത്രി

വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത മേഖലയിലെ സുരക്ഷ കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമെന്നും തകർന്ന കെട്ടിടങ്ങളുടെ നഷ്ട പരിഹാരം നൽകാൻ തദ്ദേശ വകുപ്പ് കണക്ക് എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ ദൗത്യം നടക്കാതിരുന്ന സൺ റൈസ് വാലിയിലും ഇന്ന് തെരച്ചിൽ നടന്നു. ചാലിയാറിൽ കൂടുതൽ പരിശോധനക്ക് നേവിയോട് ആവശ്യപ്പെടും. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്നും തിരച്ചിലിൽ തുടർനടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സംസ്കാരത്തിന് കൂടുതൽ സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോധന സ്വകാര്യ ലാബിലും നടത്താമോ എന്ന് പരിശോധിക്കും. ദുരിത ബാധിതരെ സ്കൂളിലെ ക്യാമ്പിൽ നിന്ന് മറ്റ് സ്ഥലം കണ്ടെത്തി മാറ്റും. 2391 പേർക്ക് ഇത് വരെ കൗൺസിലിംഗ് നൽകി. കുട്ടികളുടെ മാനസിക സംഘർഷം കുറക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്ത ബാധിത വീടുകളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ വീണ്ടെടുക്കും. പൊലീസിന്റെ സഹായം ഇതിനായി തേടും. ദുരിതാശ്വാസ മേഖലയിൽ കുടിവെള്ളം, ഭക്ഷണം എന്നിവ കാര്യക്ഷമമായി വിതരണം ചെയ്യുന്നുണ്ട്. ജനങ്ങൾക്ക് നഷ്ടപെട്ട ഗ്യാസ് സിലണ്ടർ പാസ്ബുക്ക് എന്നിവ ലഭിക്കാൻ ഏജൻസികൾക്ക് നിർദ്ദേശം നൽകി. വെള്ളാർ മല മുണ്ടക്കൈ സ്കൂളുകളിൽ ഒന്നാം പാദ പരീക്ഷ മാറ്റിയെന്നും മറ്റ് ഏതെങ്കിലും സ്കൂളിൽ മാറ്റണമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്നലെ തെരച്ചിലില്‍ ആറ് മൃതദേഹങ്ങള്‍ ലഭിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224ലെത്തി. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ നിന്നും ഒരു മൃതദേഹവുമാണ് ലഭിച്ചത്. തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്‍റേഷനിലെ ശ്മശാനത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ സംസ്കരിച്ചു. വയനാട്ടില്‍ നിന്നും നൂറ്റിയമ്പതും നിലമ്പൂരില്‍ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വയനാട്ടില്‍ നിന്നും 24, നിലമ്പൂരില്‍ നിന്നും 157 ഉള്‍പ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. 154 പേരെ കാണാതായി എന്നാണ് കണക്ക്. 88 പേര്‍ ഇപ്പോഴും ആശുപത്രികളിലാണ്. ചൂരല്‍ മല ഭാഗത്ത് 9 ക്യാമ്പുകളിലായി 1381 പേര്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Latest Stories

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ

മന്ത്രി കഞ്ചാവ് വലിക്കുന്നതിനെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു; സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം; പ്രതിഷേധവുമായി മദ്യവിരുദ്ധ ഏകോപന സമിതി

BGT 2025: " രോഹിത് ശർമ്മയുടെ തകർച്ചയ്ക്ക് കാരണമായത് അതാണ്"; മുൻ ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ