സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് മുതൽ; ആഹാരംമുട്ടിച്ചാൽ കടകൾ പിടിച്ചെടുക്കുമെന്ന് മന്ത്രി

സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നുമുതൽ. വേതനപരിഷ്‌കരണവും മറ്റ് ആനുകൂല്യങ്ങളുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഭക്ഷ്യ- ധന മന്ത്രിമാരായ ജിആർ അനിൽ, കെഎൻ ബാലഗോപാൽ എന്നിവർ സംഘടാന പ്രതിനിധികളുമായി വെള്ളിയാഴ്ച ചർച്ചനടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. വേതനപരിഷ്‌കരണമെന്ന വ്യാപാരികളുടെ ആവശ്യത്തിൽ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചർച്ച അലസിയത്.

2018 നു ശേഷം കമ്മിഷനും വേതനവും പരിഷ്കരിച്ചിട്ടില്ലെന്നും സർക്കാർ പലഘട്ടങ്ങളിലായി നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും വ്യാപാരി സംഘടനകൾ പറയുന്നു. അതേസമയം സമരം നേരിടാൻ കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. അടച്ചിടുന്ന കടകൾ ഏറ്റെടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. ചൊവ്വാഴ്ച മുതൽ സഞ്ചരിക്കുന്ന റേഷൻ കടകൾ നിരത്തിലിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യാപാരികൾ കട തുറക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം റേഷൻകടയുടമകളുടെ സമരം കാരണം ഭക്ഷ്യധാന്യവിതരണം തടസപ്പെട്ടാൽ നിയമനടപടിയെടുക്കുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ ചുമതലയാണ്.

ജനുവരി തുടക്കം മുതൽ റേഷൻകടകളിൽ സാധനങ്ങൾ എത്തിക്കുന്ന ലോറിയുടമകൾ സമരത്തിലായതോടെ ഭക്ഷ്യധാന്യവിതരണം മുടങ്ങിയിരുന്നു. ഇതിനുപുറമേയാണ് വേതനപരിഷ്‌കരണം ആവശ്യപ്പെട്ട് കടയുടമകളും സമരം പ്രഖ്യാപിച്ചത്. ഇതിനിടെ റേഷൻ കടകളിൽ സാധനമെത്തിക്കുന്ന കരാറുകാർ 24 ദിവസമായി നടത്തിവന്ന സമരം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. മന്ത്രി ജിആർ അനിൽ സംഘടനനേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണിത്.

Latest Stories

IPL 2025: നിനക്ക് അടിപൊളി ഒരു ബാറ്റ് ഉണ്ടല്ലോ, എന്നിട്ടും...റിങ്കു സിങിനെ കളിയാക്കി മുംബൈ ഇന്ത്യൻ ഇന്ത്യൻസ് താരങ്ങൾ; വീഡിയോ കാണാം

വര്‍ക്കലയില്‍ റിക്കവറി വാന്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിയും അമ്മയും കൊല്ലപ്പെട്ട സംഭവം; പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

മുസ്ലീം ഇതര അംഗങ്ങള്‍ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യില്ല; പ്രതിപക്ഷം വോട്ട് ബാങ്കിന് വേണ്ടി തെറ്റിദ്ധാരണ പരത്തുന്നുവെന്ന് അമിത്ഷാ

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകള്‍ കണ്ടെത്തി; വിശദമായ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവും വെടിയുണ്ടകളും പിടിച്ചെടുത്തു

RCB VS GT: എന്നെ വേണ്ട എന്ന് പറഞ്ഞ് പുറത്താക്കിയവർ അല്ലെ നിങ്ങൾ, ഞാൻ ചെണ്ടയല്ല നിനക്ക് ഒകെ ഉള്ള പണിയെന്ന് മുഹമ്മദ് സിറാജ്; പഴയ തട്ടകത്തിൽ തീയായി രാജകീയ തിരിച്ചുവരവ്

ഹിന്ദുക്കളല്ലാത്തവരെ ക്ഷേത്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോയെന്ന് ശിവസേന; വഖഫ് ബില്ല് കുംഭമേളയിലെ മരണസംഖ്യ മറച്ചുവയ്ക്കാനെന്ന് അഖിലേഷ് യാദവ്

RCB VS GT: ചിന്നസ്വാമിയെ മരണവീടാക്കി കോഹ്‌ലി, ഗില്ലിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി മടക്കം; തോറ്റത് യുവ ബോളറോട്

വഖഫ് ഭേദഗതി ബില്ല് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് കെ രാധാകൃഷ്ണന്‍; നിങ്ങളുടെ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ്‌ഗോപി

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'; ബിജെപി ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തി അവകാശം നിഷേധിക്കുന്നു: പ്രതിപക്ഷം