സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷവേദി മോദിക്ക് വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ഇടമല്ല, ഇതിനൊക്കെ മറുപടി പറയിക്കുന്ന കാലം വൈകാതെ ഉണ്ടാകും: കെ സുധാകരന്‍

78 -ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പിന്‍സീറ്റിലിരുത്തി മോദി സര്‍ക്കാര്‍ അപമാനിച്ചതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ജനാധിപത്യത്തില്‍ ഭരണകൂടത്തോളം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന വിഭാഗമാണ് പ്രതിപക്ഷമെന്നും സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷവേദി മോദിക്ക് വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ഇടമല്ലെന്നും സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ…

ജനാധിപത്യത്തില്‍ ഭരണകൂടത്തോളം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന വിഭാഗമാണ് പ്രതിപക്ഷവും. ഭരണാധികാരികള്‍ കണ്ടില്ല എന്ന് നടിക്കുന്ന ജനങ്ങളുടെ ശബ്ദം സഭകളില്‍ ഉയര്‍ത്തുന്നത് പ്രതിപക്ഷമാണ്.

ഇതു രണ്ടും ചേര്‍ന്നതാണ് ഇന്ത്യന്‍ ജനാധിപത്യം. എന്നാല്‍ വിവരവും വിദ്യാഭ്യാസവും വിവേകവും ഇല്ലാത്ത നരേന്ദ്രമോദിയെ പോലൊരാള്‍ ഭരിച്ചാല്‍ എന്തായിരിക്കും ജനാധിപത്യത്തിന്റെ ഭാവി എന്ന് തെളിയിക്കുന്ന സംഭവമാണ് സ്വാതന്ത്ര്യദിന ആഘോഷവേളയില്‍ രാജ്യം കണ്ടത്.

ഭരണപക്ഷത്തോടൊപ്പം തന്നെ പ്രാധാന്യം നല്‍കി മുന്‍ നിരയില്‍ ഇരിപ്പിടം കിട്ടേണ്ട ആളാണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിക്ക് വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ഇടമല്ല സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷവേദി. ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാതെ വരുമ്പോള്‍ പരാജയപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങളാണ്, ഇന്ത്യയിലെ ജനങ്ങളാണ്.

78 -ാമത് സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ലോക്‌സഭയുടെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുല്‍ ഗാന്ധിയെ മോദി സര്‍ക്കാര്‍ അപമാനിച്ചതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഈ അനീതികള്‍ക്കൊക്കെയും മോദിയെക്കൊണ്ട് മറുപടി പറയിക്കുന്ന കാലം ഈ മണ്ണില്‍ അധികം വൈകാതെ ഉണ്ടാകും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ