'സ്വതന്ത്ര സ്ഥാനാർത്ഥിയൊക്കെ പിന്നീട്'; നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദൻ

പി വി അൻവറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുമുന്നണി നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് തയ്യാറാണെന്നും മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം പി ശശിയെ പിവി അൻവർ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത്. യുഡിഎഫിൽ മാപ്പപേക്ഷ എഴുതി തയ്യാറായി നിൽക്കുകയാണ് അൻവർ എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

എൻ എം വിജയന്റെ മരണത്തിൽ കടത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ്‌ ഏറ്റെടുക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഐസി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നും പുറത്ത് ഇറങ്ങാൻ പറ്റാത്തതിനാലാണ് എംഎൽഎ മാറി നിൽക്കുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Latest Stories

'ജോലി വാഗ്ദാനം ചെയ്‌ത്‌ കേരളത്തിൽ എത്തിച്ചു, സെക്‌സ് റാക്കറ്റ് കെണിയിൽ കുടുങ്ങിയ പെൺകുട്ടി രക്ഷപെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടി'; റാക്കറ്റിലെ ഒരാൾ പിടിയിൽ

നഗ്നതാ പ്രദര്‍ശനം വേണ്ട! വിലക്കുമായി കാന്‍ ഫെസ്റ്റിവല്‍; പ്രവേശനം നിഷേധിക്കുമെന്ന് താക്കീത്

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 88. 39 ശതമാനം

പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടി; ട്രംപ് മധ്യ പൂര്‍വദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ യെമനില്‍ ആക്രമണം നടത്തി ഇസ്രയേല്‍

INDIAN CRICKET: ടെസ്റ്റ് ക്യാപ്റ്റൻസി കിട്ടാത്തത് കൊണ്ടല്ല, വിരാട് കോഹ്‌ലി പെട്ടെന്ന് വിരമിക്കാൻ കാരണമായത് ആ നിയമം കാരണം; സംഭവിച്ചത് ഇങ്ങനെ

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്, അവരുടെത് വലിയ ത്യാഗം: ആലിയ ഭട്ട്

അവർ ഇനി 'സിന്ദൂർ' എന്ന് അറിയപ്പെടും; ഉത്തർപ്രദേശിൽ ജനിച്ച 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ

പഞ്ചാബിൽ വ്യാജ മദ്യ ദുരന്തം; 15 മരണം, വിതരണക്കാർ അറസ്റ്റിൽ

ജമ്മു കശ്മീരിൽ നാല് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; വനമേഖലയിൽ മണിക്കൂറുകളായി സൈന്യം തീവ്രവാദികളുമായി പോരാട്ടം തുടരുന്നു

INDIAN CRICKET: അവന്മാർ 2027 ലോകകപ്പ് കളിക്കില്ല, ആ ഘടകം തന്നെയാണ് പ്രശ്നം; സൂപ്പർ താരങ്ങളെക്കുറിച്ച് സുനിൽ ഗവാസ്കർ പറഞ്ഞത് ഇങ്ങനെ