Connect with us

KERALA

ഏഷ്യാനെറ്റ് ന്യൂസ് ഉടമ ‘ശരിക്കും’ ബിജെപിയില്‍ ചേര്‍ന്നു; ഇനി പ്രവര്‍ത്തനം പാര്‍ട്ടിയുടെ വിജയത്തിനെന്ന് രാജീവ് ചന്ദ്രശേഖര്‍

, 4:46 pm

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ‘ശരിക്കും’ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖകള്‍ ഇന്നലെയാണ് ഔദ്യോഗികമായി പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തത്.

കര്‍ണാടകയില്‍ നിന്ന് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. ബംഗളൂരിവില്‍ നടന്ന ചടങ്ങില്‍ ബിജെപി മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന പ്രസിഡന്റുമായ ബിഎസ് യെദ്യൂരപ്പ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കര്‍ണാടകയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാന്‍ പ്രവര്‍ത്തിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.