ഈ മണ്ണില്‍ ജനിച്ച എല്ലാവരുടേയും കൂടിയാണ് ഇന്ത്യ; അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എകെ ആന്റണി

ഇന്ത്യ എന്നാല്‍ ഈ മണ്ണില്‍ ജനിച്ച എല്ലാവരുടേയും കൂടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പൗരത്വ വിഷയത്തില്‍ നിയമഭേദഗതികളുണ്ട്. എന്നാല്‍ ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടല്ലെന്നും എകെ ആന്റണി പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി തന്നെ പൗരത്വ ഭേദഗതി നിയമം എടുത്തുകളയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്റെ അന്ത്യമായിരിക്കണം. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോകും. ഭരണഘടനയുടെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്ന നിയമം സുപ്രീംകോടതി തന്നെ അംഗീകരിക്കില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ആന്റണി പറഞ്ഞു.

Read more

അനില്‍ കെ ആന്റണി മത്സരിക്കുന്ന പത്തനംതിട്ടയില്‍ പ്രചാരണത്തിന് പോകുന്നതില്‍ തീരുമാനമായിട്ടില്ലെന്നും തന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താവും പോകുകയെന്നും ആന്റണി വ്യക്തമാക്കി. തന്റെ പ്രവര്‍ത്തനം തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ചാവുമെന്നും ആന്റണി അറിയിച്ചു.