രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നേവിയും; കൂടുതല്‍ സ്‌കൂബാ ടീമുകള്‍ തലസ്ഥാനത്തേക്ക്; വെള്ളം പമ്പ് ചെയ്ത് അടിഞ്ഞുകൂടിയ മാലിന്യം ഇളക്കിവിടും

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള പരിശോധന തുടരുന്നു. വര്‍ഷങ്ങളായി അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ നേതൃത്വത്തില്‍ ടണലിനുള്ളിലേക്ക് വെള്ളം ശക്തിയായി പമ്പ് ചെയ്തുവിടാനാണ് അധികൃതരുടെ നീക്കം.

വെള്ളം ശക്തിയായി പമ്പ് ചെയ്തുവിടുന്നതിലൂടെ മാലിന്യം ഇളക്കി വിടാന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. വെള്ളം പമ്പ് ചെയ്ത് മാലിന്യം ഇളക്കിവിട്ട ശേഷം പരിശോധന തുടരും. അഞ്ചാം നമ്പര്‍ ടണലില്‍ നടത്തിയ പരിശോധന ഏറെക്കുറെ 70 ശതമാനത്തോളം പൂര്‍ത്തിയാക്കുമ്പോഴായിരുന്നു മാലിന്യം വീണ്ടും തടസമായത്.

ടണലിന്റെ ബാക്കി ഭാഗത്ത് സ്‌കൂബ ടീമിന് വെല്ലുവിളി ഉയര്‍ത്തിയ മാലിന്യം വെള്ളം പമ്പ് ചെയ്ത് ഇളക്കിവിടാനാണ് പദ്ധതി. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള സ്‌കൂബ ടീം അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്. നേവി സംഘവും സ്ഥലത്ത് ഉടന്‍ എത്തിച്ചേരുമെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു.

അതേസമയം റോബോര്‍ട്ട് സ്‌ക്രീനില്‍ തെളിഞ്ഞത് ജോയിയുടെ ശരീരഭാഗം അല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. റോബോര്‍ട്ട് ക്യമറയില്‍ പതിഞ്ഞത് ചാക്കില്‍ കെട്ടി എറിഞ്ഞ മാലിന്യം ആണെന്ന് സ്ഥിരീകരിച്ചിരുന്നു. സ്‌കൂബാ സംഘം ടണലില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. രക്ഷാദൗത്യം 26 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്റെ ക്യാമറയില്‍ ശരീരഭാഗം എന്നുതോന്നിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ടണലില്‍ മാലിന്യ കൂമ്പാരമാണെന്നും ഇത് രക്ഷാദൗത്യത്തിന് തടസമാണെന്നും രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. മനുഷ്യ ശരീരം ആയിരിക്കുമോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂബാ സംഘം ടണലില്‍ ഇറങ്ങി പരിശോധന നടത്തിയത്. മാരായമുട്ടം സ്വദേശിയായ ജോയിയെ ഇന്നലെ രാവിലെ 11 മണിക്കാണ് കാണാതായത്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വലിയ രക്ഷാപ്രവര്‍ത്തനമാണ് തമ്പാനൂരില്‍ നടക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!