സിപിഎം 23-ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരിൽ നടത്താൻ തീരുമാനം. കേരള ഘടകത്തിന്റെ നിർദ്ദേശം കേന്ദ്രകമ്മറ്റി അം​ഗീകരിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ 23-ാം പതിപ്പാണ് ഏപ്രിലില്‍ ചേരാനിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം കുറച്ച് കൊണ്ടാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിൽ പാർട്ടി കോൺ​ഗ്രസ് നടത്തണമെന്ന് സംസ്ഥാന കമ്മറ്റി ശിപാർശ ചെയ്തിരുന്നു.

മുമ്പ് കേരളത്തിൽ പാലക്കാട്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും പാർട്ടി കോൺ​ഗ്രസ് നടന്നിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് ഏറ്റവും കൂടുതൽ മെമ്പർമാരുള്ള കണ്ണൂരിന് പ്രത്യേക പരി​ഗണന വേണമെന്ന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുകയായിരുന്നു.

ഒമ്പതുവര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെത്തുന്നത്.  2012-ല്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് വേദിയായിരുന്നു.

ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പാർട്ടി കോൺഗ്രസ്‌ കോവിഡ്‌ മഹാമാരിയും ലോക്ക്‌ഡൗണും നിയമസഭ തിരഞ്ഞെടുപ്പുകളും കാരണം മാറ്റിവെയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു.

Latest Stories

ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? ക്യാൻസറിന് വരെ കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ; എങ്ങനെ അവയെ ആരോഗ്യകരമാക്കാം?

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ ചിട്ടി തുക ഉടൻ തിരിച്ചടക്കണമെന്ന് കെഎസ്എഫ്ഇ; നോട്ടീസ് നൽകി

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഇനി ശരിക്കും സൂക്ഷിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും; ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്, എഐ ക്യാമറകൾ സ്ഥാപിക്കും

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍