ഇന്ദിരാഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നു; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് സുരേഷ്‌ഗോപി

ഇന്ദിരാഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചെന്ന് സുരേഷ്‌ഗോപി പറഞ്ഞു. തന്റെ പ്രയോഗത്തില്‍ തെറ്റുപറ്റിയിട്ടില്ല. ഇന്ദിരാഗാന്ധി രാഷ്ട്ര മാതാവാണെന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ മാതാവാണെന്നാണ് പറഞ്ഞതെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.

ഭാരതം എന്ന് പറയുമ്പോള്‍ മാതാവാണ്. ഇന്ദിരാഗാന്ധി എന്നത് ഹൃദയത്തില്‍ വച്ചുകൊണ്ടാണ് പറഞ്ഞത്. കെ കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവാണെന്നാണ് താന്‍ പറഞ്ഞതെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കോലാഹലങ്ങളൊന്നും താന്‍ ശ്രദ്ധിച്ചില്ല. കാരണം വലിയ ഉത്തരവാദിത്വം തന്റെ തലയിലുണ്ടെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.

Read more

കഴിഞ്ഞ ദിവസം മുരളീമന്ദിരത്തില്‍ കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് ഇന്ദിരാഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതുപോലെ കെ കരുണാകരനെ കേരളത്തിന്റെ പിതാവായി കാണുന്നുവെന്ന് സുരേഷ്‌ഗോപി പറഞ്ഞത്.