തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന. 26 ഹോട്ടലുകളിൽ പരിശോധന നടത്തി. ഇതിൽ എട്ടിലധികം ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം പിടികൂടി. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.
അതേസമയം തൃശ്ശൂർ പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് സ്ത്രീ മരിച്ചത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പോസ്റ്റുമോര്‍ട്ടത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് മനപൂര്‍വ്വമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്ന് കൈപ്പമംഗലം പൊലീസ് അറിയിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി ഉസൈബ ഇന്നലെ പുലർച്ചെ ആണ് മരിച്ചത്.
ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ 182 പേരാണ് പെരിഞ്ഞനം സെയിന്‍ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിക്കാത്തതിനെ തുടർന്ന് ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. റഫീഖ്, അസ്ഫര്‍ എന്നിവരാണ് സെയിന്‍ ഹോട്ടലിന്റെ നടത്തിപ്പുകാര്‍. മരണം നടന്നതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.