'പണി' സിനിമയിൽ നിന്നും പ്രചോദനം; കൊച്ചിയിൽ യുവാവിന്റെ കാൽ തല്ലിയൊടിച്ച് കാപ്പാ കേസ് പ്രതി, അറസ്റ്റ്

കൊച്ചിയിൽ പണി സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാപ്പാ കേസ് പ്രതിയുടെ ക്രൂരത. തൃക്കാക്കര സ്വദേശിയായ യുവാവിനെ പ്രതി ആക്രമിച്ചു. വീട്ടിൽ നിന്നും പുറത്തെത്തിച്ച യുവാവിനെ പ്രതി ഇയാളുടെ കൽ തല്ലിയൊടിച്ചു. പിന്നാലെ ദൃശ്യങ്ങൾ പകർത്തി പ്രതി യുവാവിന്റെ വാട്സാപ്പിൽ സ്റ്റാറ്റസും ഇട്ടു. സംഭവത്തിൽ പ്രതി ശ്രീരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പണി സിനിമയിൽ ഡേവി എന്ന കഥാപാത്രത്തെ ആക്രമിക്കുന്നതിന് സമാനമായിട്ടായിരുന്നു ശ്രീരാജ്, യുവാവിനോട് ക്രൂരത കാട്ടിയത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കത്തിയുമായെത്തിയാണ് പ്രതി ആക്രമിച്ചത്. പെൺകുട്ടിയുമായുള്ള അടുപ്പം പറഞ്ഞായിരുന്നു ആക്രമണം. പിന്നീട് ഭീഷണിപ്പെടുത്തി വീടിന് പുറത്തുകൊണ്ടുപോയി കാല് തല്ലിയൊടിക്കുകയടക്കം ചെയ്തു.

അതേസമയം ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി ആക്രമിക്കപ്പെട്ട ആളുടെ വാട്സാപ്പിൽ സ്റ്റാറ്റസും ആക്കി. സംഭവത്തിന് പിന്നാലെ ശ്രീരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം പണി സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ചതാണ് എന്ന് ശ്രീരാജ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Latest Stories

'ടെസ്‌ല കത്തിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ'; മസ്‌കിനെതിരെ അമേരിക്കയിലുടനീളം പ്രതിഷേധം

ഒന്നിനോടും വിദ്വേഷം പുലര്‍ത്തുന്നില്ല, വിവാദ രംഗങ്ങള്‍ നീക്കും, സിനിമ റീ എഡിറ്റ് ചെയ്യും; ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

IPL 2025: നിനക്കൊക്കെ കളിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പൊക്കോണം എന്റെ ടീമിൽ നിന്ന്; ബാറ്റർമാരോട് പൊട്ടിത്തെറിച്ച് നെഹ്റ

Empuraan: മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം, ഉടന്‍ നടപടിയെന്ന് ഡിജിപി

എമ്പുരാനെതിരെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു; വര്‍ഗീയവാദികളുടെ നിലപാട് ജനാധിപത്യത്തിനു ഭൂഷണമല്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി

IPL 2025: ഒരുങ്ങിയിരുന്നോ സഞ്ജുവുമായിട്ടുള്ള അംഗത്തിന്, ചെന്നൈ സ്പിന്നർമാർക്ക് അപായ സൂചന നൽകി മലയാളി താരം; വീഡിയോ കാണാം

'ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല, അത് ഭീരുത്വം'; എമ്പുരാനൊപ്പമെന്ന് വിഡി സതീശൻ

അയാള്‍ സെയ്ഫ് അലിഖാനെ മര്‍ദ്ദിക്കുന്നത് കണ്ടു, മാപ്പ് പറഞ്ഞിട്ടും തര്‍ക്കം: അമൃത അറോറ

IPL 2025: ഹാർദിക്കുമായിട്ടുള്ള പ്രശ്നം, ആരുടെ ഭാഗത്താണ് തെറ്റ്; മത്സരത്തിന് ശേഷം വമ്പൻ വെളിപ്പെടുത്തൽ നടത്തി സായ് കിഷോർ

ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ബെയ്റൂത്തിൽ ആക്രമണം നടത്തി ഇസ്രായേൽ