കളമശേരി പൊലീസ് തന്നെ അവഹേളിച്ചെന്നും ദേഹോപദ്രവമേല്‍പ്പിച്ചും കാണിച്ച് ഷാഫി പറമ്പില്‍ എം എല്‍ എ സ്പീക്കര്‍ക്ക് പരാതി നല്‍കി. കളമശേരി സി ഐ സന്തോഷ് കുമാര്‍, എ എസ് ഐ സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനെതിരെ കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും, ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തിരുന്നു.
ഇതില്‍അറസ്‌ററിലായ പ്രവര്‍ത്തകരെ കാണാനെത്തിയപ്പോഴാണ് ഷാഫി പറമ്പില്‍ എം എല്‍ എക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്നും കയ്യേറ്റമുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍കുത്തിയിരുന്ന പ്രതിഷേധിച്ചു.
കോണ്‍ഗ്രസ് എംഎല്‍എമാരും എംപിയും പിന്തുണയുമായി സ്റ്റേഷനില്‍ എത്തിയിരുന്നു പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെന്ന് നിയമസഭാ സ്പീക്കറും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് എസിപിയും ഉറപ്പു നല്‍കിയതോടെയാണഅ പ്രതിഷേധം അവസാനിപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് കളമശേരിയില്‍ ഒരുക്കിയിരുന്നത്.