ബലാത്സംഗ കേസിൽ ഇടക്കാല ജാമ്യം; സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയതോടെയാണ് നീക്കം. യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. തിരുവനന്തപുരത്തോ കൊച്ചിയിലോ ഹാജരാകുമെന്നാണ് വിവരം. അതേസമയം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്.

ഇന്നലെയാണ് സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച് രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞത്. ഇതിന് പിന്നാലെയാണിപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്ന് സിദ്ദിഖ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലോ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലോ ഹാജരാകാനാണ് കൂടുതല്‍ സാധ്യത. അന്വേഷണസംഘം നോട്ടീസ് നല്‍കി വിളിപ്പിക്കുമെങ്കിലും സിദ്ദിഖ് അതിന് കാത്തിരിക്കില്ലെന്നാണ് വിവരം.

ബലാത്സംഗക്കേസിൽ പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്ത് സിദ്ദിഖിന് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നെകിലും ഹൈക്കോടതി തള്ളിയിരുന്നു. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടയിലാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സിദ്ദിഖിനെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല. അതേസമയം സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തിയത്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സിദ്ദിഖിനായി ഹാജരായി. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു സിദ്ദിഖിൻ്റെ വാദം. അതേസമയം രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കേസ് വീണ്ടും പരിഗണിക്കും.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍