ഗര്‍ഭിണികൾക്ക് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം; അതിര്‍ത്തിയില്‍ പ്രവേശിപ്പിക്കാന്‍ മാര്‍ഗ്ഗനിര്‍ദേശം

ചികിത്സയ്ക്കായി കേരളത്തിലെത്തുന്നവരെയും പ്രസവിക്കാനെത്തുന്ന ഗർഭിണികളെയും ചെക്‌പോസ്റ്റുകളിൽ നിന്ന് കടത്തിവിടാൻ മാർഗ്ഗനിർദേശങ്ങളായി. ബന്ധുക്കളുടെ മരണത്തിനെത്തുന്നവരേയും സത്യവാങ്മൂലത്തിന്റേയും പാസിന്റേയും അടിസ്ഥാനത്തിൽ കടത്തി വിടും.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് പലരും പ്രത്യേകിച്ചും കേരളീയർ ഇവിടെ ചികിത്സയ്ക്കും പ്രസവത്തിനും എത്തുന്നതിനാലാണ് ഈ ഇളവെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം വയനാട്ടിൽ അതിർത്തിയിലെത്തിയ ഗർഭിണിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കടത്തി വിട്ടത്.

കേരളത്തിലേയ്‌ക്കെത്തുന്ന ഗർഭിണിക്ക് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. പ്രസവം പ്രതീക്ഷിക്കുന്ന തിയതി രേഖപ്പെടുത്തിയിരിക്കണം. റോഡുമാർഗം സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തണം.

ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വാഹനപ്പാസ് വാങ്ങണം. വാഹനത്തിൽ മൂന്നുപേരിൽ കൂടുതൽ യാത്ര ചെയ്യരുത്. സാമൂഹിക അകലം പാലിക്കണം. ഗർഭിണിക്കൊപ്പമുള്ള കുട്ടികളേയും കടത്തിവിടും.

ഗർഭിണി ഏത് ജില്ലയിലേക്കാണോ വരുന്നത് അവിടത്തെ കളക്ടർക്ക് ഇ-മെയിലിലൂടെയോ വാട്‌സാപ്പിലൂടെയോ അപേക്ഷ നൽകണം. കേരളത്തിൽ പ്രവേശിപ്പിക്കാൻ അർഹയാണെങ്കിൽ തിയതിയും സമയവും കളക്ടർ അംഗീകരിക്കും. ഇതുകൂടി ചേർത്തുവേണം താമസിക്കുന്ന സ്ഥലത്ത് വാഹനപ്പാസിന് അപേക്ഷിക്കേണ്ടത്. കേരളത്തിലെ ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ പാസ് പരിശോധിച്ച് വാഹനം കടത്തിവിടണം. ചെക്‌പോസ്റ്റിലെ പരിശോധനയിൽ യാത്രക്കാർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ക്വാറന്റൈൻ ചെയ്യും.

കേരളത്തിൽ ഏത് ജില്ലയിലാണോ ചികിത്സയ്ക്ക് എത്തുന്നത് അവിടത്തെ കളക്ടർക്ക് അപേക്ഷ നൽകണം. കളക്ടർ നൽകുന്ന സമ്മതപത്രത്തോടെ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരിൽ നിന്ന് വാഹനപ്പാസ് വാങ്ങണം. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ മാത്രമേ രോഗിക്കൊപ്പം വാഹനത്തിൽ ഉണ്ടാകാവൂ. കേരളത്തിലെ ചികിത്സ അനിവാര്യമാണെന്ന് ബോദ്ധ്യപ്പെടുത്തണം.

അടുത്ത ബന്ധുക്കളുടെ മരണത്തിനോ മരണാസന്നരെ കാണാനോ എത്തുന്നവർ അവർ താമസിക്കുന്ന സംസ്ഥാനത്തു നിന്ന് വാഹനപ്പാസ് വാങ്ങണം. മരിച്ചവരുടെയും മരണാസന്നരുടേയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലം കാണിക്കണം. പൊലീസ് നിജസ്ഥിതി പരിശോധിക്കും.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍