കലോത്സവത്തിനിടെ കടന്നുപിടിച്ചു; കുസാറ്റ് സിന്റിക്കേറ്റ് അംഗം പികെ ബേബിയ്‌ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി

കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്റിക്കേറ്റ് അംഗം കടന്നുപിടിച്ചതായി വിദ്യാര്‍ത്ഥിനിയുടെ പരാതി. സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ ഡയറക്ടര്‍ പികെ ബേബിയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. കലോത്സവത്തിനിടെ പികെ ബേബി വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചെന്നാണ് പരാതിയിലുള്ളത്.

നേരത്തെ പികെ ബേബി മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥാനക്കയറ്റം നേടിയെന്ന ആരോപണത്തിലും വലിയ വിവാദം ഉടലെടുത്തിരുന്നു. 2024 ജനുവരിയില്‍ ആയിരുന്നു കുസാറ്റില്‍ കലോത്സവം നടന്നത്. ഇതിനിടെ പികെ ബേബി പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നും കടന്നുപിടിച്ചെന്നുമാണ് പരാതിയിലുള്ളത്.

പരാതിക്കാരി ആദ്യ ഘട്ടത്തില്‍ പൊലീസിനെ സമീപിച്ചിരുന്നില്ല. കുസാറ്റ് വിസിയ്ക്ക് ആയിരുന്നു ആദ്യഘട്ടത്തില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്. തുടര്‍ന്ന് ക്യാമ്പസിലെ ഇന്റേണ്‍ കംപ്ലയിന്റ് വഴി ആഭ്യന്തര അന്വേഷണത്തിന് വിസി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി പരാതിയുമായി കളമശ്ശേരി പൊലീസിനെ സമീപിച്ചത്.

Latest Stories

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി