ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി; എ.ഡി.ജി.പി ട്രെയിനിംഗ് എന്ന പുതിയ പോസ്റ്റില്‍ യോഗേഷ്‌കുമാര്‍ ഗുപ്ത

.സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ബിവറേജ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്നും യോഗേഷ്‌കുമാര്‍ ഗുപ്തയെ പൊലീസ് ട്രയിനിംഗ് എഡിജിപിയായി സ്ഥലം മാറ്റി. എഡിജിപി ട്രയിനിംഗ് എന്നത് പുതിയ പോസ്റ്റ് രൂപീകരിക്കുകയായിരുന്നു. പകരം ബിവറേജ് കോര്‍പ്പറേഷന്‍ എംഡിസ്ഥനത്തേക്ക് എസ് ശ്യാം സുന്ദര്‍ ഐപിഎസിനെ നിയമിച്ചു ഉത്തരവായി.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ തിരിച്ചെത്തിയ രാഹുല്‍ ആര്‍.നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. ആന്റി ടെററിസ്റ്റ് ഫോഴ്സിന്റെ ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോണിനെ റെയില്‍വേ എസ്പിയായും മാറ്റി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്പിയായി ഷൗക്കത്ത് അലിയെ നിയമിച്ചു. സന്തോഷ് കെ.വി മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയും കുര്യാക്കോസ് വി.യു ഇടുക്കി ക്രൈംബ്രാഞ്ച് എസ്പിയുമാകും.

ആര്‍ ആനന്ദ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഐജിയാകും. അമോസ് മാമന്‍ ടെലികോം എസ്പിയാകും. പി.എന്‍ രമേശ് കുമാറിന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എറണാകുളത്തിന്റെയും സുനില്‍ ഐപിഎസിന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോടിന്റെയും ചുമതല നല്‍കി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു