ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് ഇടവേള ബാബു

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു. ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിലാണ് ശുചിത്വ മിഷൻ പദവി ഒഴിഞ്ഞത്.

നടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പൊതുപ്രവർത്തകരും ബിജെപിയും ഇടവേള ബാബുവിനെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഇടവേള ബാബു സ്വയം ഒഴിഞ്ഞത്. ഇക്കഴിഞ്ഞ ഒരാഴ്ച്ചയായി തന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇരിഞ്ഞാലക്കുട നഗരസഭയുടെ “ശുചിത്വ അംബാസിഡർ” എന്ന പദവിയില്‍ നിന്ന് സ്വയം ഒഴിവാക്കുവെന്നാണ് ഇടവേള ബാബു അറിയിച്ചിരിക്കുന്നത്.

തനിക്കെതിരായ കേസ് നിയപരമായി മുന്നോട്ട് പോകേണ്ടതിനാൽ ഔദ്യോഗിക സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കി തരണമെന്നും എന്റെ പേരിൽ ആരോപിച്ചിട്ടുള്ള കുറ്റങ്ങളിൽ ഇരിഞ്ഞാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇടവേള ബാബു അറിയിച്ചു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ