ബിരുദം തോറ്റ വിദ്യാര്‍ത്ഥിക്ക് ഉന്നതപഠനത്തിന് പ്രവേശനം; വിവാദ നടപടി കണ്ണൂര്‍ സര്‍വകലാശാല റദ്ദാക്കി, കായിക വിഭാഗം മേധാവിയെ മാറ്റും

ബിരദം തോറ്റ വിദ്യാര്‍ത്ഥിക്ക് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉന്നതപഠനത്തിന് പ്രവേശനം നല്‍കിയ വിവാദ നടപടി കണ്ണൂര്‍ സര്‍വകലാശാല റദ്ദ് ചെയ്തു. ചട്ടങ്ങള്‍ മറികടന്ന് വിദ്യാര്‍ഥിനിക്ക് സര്‍വകലാശാല കായികപഠന വിഭാഗത്തില്‍ ബി.പി.എഡിന് പ്രവേശനം നല്‍കിയ നടപടിയാണ് വൈസ് ചാന്‍സലര്‍ റദ്ദാക്കിയത്.

ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പ് തലവന്‍ ഡോ. വി.എ വില്‍സനെ തല്‍സ്ഥാനത്തു നിന്നും മാറ്റാനും തീരുമനമായി. സംഭവത്തെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ സമിതിയെയും വൈസ് ചാന്‍സലര്‍ ചുമതലപ്പെടുത്തി. നവംബര്‍ ഏഴിന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ ഗോപിനാഥ് രവീന്ദ്രന്‍ നിര്‍ദേശിച്ചു.

മതിയായ യോഗ്യതയില്ലാത്ത വിദ്യാര്‍ഥിനിയ്ക്ക് ചട്ടങ്ങള്‍ മറികടന്നും മാര്‍ക്ക് ദാനം നല്‍കിയുമാണ് സര്‍വകലാശാല പഠനവകുപ്പില്‍ പ്രവേശനം നല്‍കിയത്.. ഇക്കാര്യം പുറത്തറിഞ്ഞതോടെ കെ.എസ്.യു അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിച്ചത്.

Latest Stories

പെൻഷൻ വിതരണത്തിന്‍റെ വായ്‌പാ തിരിച്ചടവിന് സഹായം; കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു

ആസിഫ് അലിക്കൊപ്പം അപര്‍ണയും വിജയരാഘവനും; രഹസ്യങ്ങള്‍ ഒളിപ്പിച്ച് 'കിഷ്‌കിന്ധാ കാണ്ഡം', ട്രെയ്‌ലര്‍ ട്രെന്‍ഡിംഗില്‍

"ഫ്രാൻസിന്റെ കളി കാണാൻ അവരുടെ ആരാധകർക്ക് പോലും താല്പര്യം ഇല്ല"; തുറന്നടിച്ച് ഡാനിയൽ റിയോളോ

ഒരു ബൗൺസർ എറിഞ്ഞതേ ഓർമ്മയുള്ളു, എന്റെ ശിവനെ...ധോണിയുടെ അറിയാകഥ വെളിപ്പെടുത്തി തുഷാർ ദേശ്പാണ്ഡെ

'അവന്‍ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറി നേടും'; പ്രവചിച്ച് പാക് താരം, അത് ജയ്സ്വാളോ പന്തോ അല്ല!

'യഥാർത്ഥത്തിൽ ഞാൻ മോദിയെ വെറുക്കുന്നില്ല, കാരണം..'; വാഷിങ്ടണില്‍ രാഹുൽ ഗാന്ധി

ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ലന്നേ..; ബ്രേക്കപ്പിന് പിന്നാലെ ഒന്നിച്ച് സീമ വിനീതും നിശാന്തും

ഇനി എന്റെ കളികൾ ആ ടീമിൽ, ആവേശത്തോടെ കാത്തിരിക്കുന്നു; അപ്രതീക്ഷിത പ്രഖ്യാപനവുമായി സുരേഷ് റെയ്ന

'സൗരവ് ഗാംഗുലി തിരഞ്ഞെടുത്ത താരങ്ങളുടെ പേരുകൾ കണ്ട് ഞെട്ടി ഇന്ത്യൻ ആരാധകർ'; ഓൾടൈം പ്ലെയിങ് ഇലവൻ ഇങ്ങനെ

സ്‌ക്രീന്‍ ടെസ്റ്റ് കഴിയുമ്പോള്‍ പേടി മാറുമെന്ന് സംവിധായകന്‍ പറഞ്ഞു, സഹസംവിധായകനും മോശമായി പെരുമാറി, സംഭവം ഏഴില്‍ പഠിക്കുമ്പോള്‍: വെളിപ്പെടുത്തി നടി