മുഖ്യമന്ത്രി പിണാറായി വിജയന് അദാനിയെ പേടിയാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഴിഞ്ഞം സമരത്തിന് യുഡിഎഫ് പിന്തുണ ഉണ്ട്. സര്‍ക്കാര്‍ സംസാരിക്കില്ല എന്ന നിലപാടാണ് പ്രശ്‌നം. മുഖ്യമന്ത്രിക്ക് സംസാരിച്ചാലെന്താണ് പ്രശ്‌നം? വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. തുറമുഖ നിര്‍മാണം കാരണം തീരശോഷണം ഉണ്ടാകുന്നുണ്ടെന്നും അത് പരിഹരിക്കാന്‍ പ്രത്യേക പദ്ധതി വേണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിച്ചും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചും പ്രതിഷേധക്കാര്‍ തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയില്‍ എട്ടിടങ്ങളില്‍ റോഡ് ഉപരോധിച്ചിരുന്നു.
സമരസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 3 വരെ ആറ്റിങ്ങല്‍, കഴക്കൂട്ടം സ്റ്റേഷന്‍ കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാര്‍, ഉച്ചക്കട എന്നിവിടങ്ങളിലാണ് ഉപരോധം തീര്‍ത്തത്.
രാവിലെ 11ന് പാളയത്ത് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ഉണ്ടായിരുന്നു. തുറമുഖ കവാടത്തിലെ സമരത്തെ സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നും സമരം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സമരസമിതി ആരോപിച്ചു.