ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലാമനോ? പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി, ഭാര്യയ്ക്ക് ജാമ്യം; തുടരന്വേഷണത്തിന് പൊലീസ്

കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടാം പ്രതി അനിതകുമാരിയ്ക്ക് ജാമ്യം ലഭിച്ചു. നേരത്തെ കേസില്‍ മൂന്നാം പ്രതിയായ അനുപമ പത്മന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി.

കേസില്‍ കോടതി പൊലീസിന്റെ തുടരന്വേഷണ അപേക്ഷയും അംഗീകരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലാമത് ഒരാള്‍ കൂടി ഉണ്ടായിരുന്നതായി അഭ്യൂഹങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സംഘത്തില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായി തട്ടിക്കൊണ്ടുപോയ കുട്ടിയുടെ പിതാവിന്റെ സംഭാഷണം പുറത്തുവന്നിരുന്നു.

കേസില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ പത്മന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കൊപ്പം ഒരാള്‍കൂടി ഉണ്ടായിരുന്നതായി ആദ്യം മുതലേ ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ സ്ഥിരീകരണം വരുത്താനാണ് പൊലീസ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

2023 നവംബര്‍ 27ന് ആയിരുന്നു ആറ് വയസുകാരിയെ പത്മകുമാറും കുടുംബവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മണനിക്കൂറുകള്‍ക്ക് ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതികള്‍ കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം സംസ്ഥാനമാകെ അരിച്ചുപെറുക്കിയിട്ടും പൊലീസിന് കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ പിറ്റേ ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതിന് പിന്നാലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം