കുടുംബ ബന്ധത്തിൻ്റെ ദൃഢത കോവിഡ് പ്രോട്ടോകോളിൻ്റെ ഭാഗമാണോ?: മുഖ്യമന്ത്രിക്ക് എതിരെ രാഹുൽ മാങ്കൂട്ടത്തിൽ 

കോവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഭാര്യ അനുഗമിച്ചത് കുടുംബ ബന്ധത്തിന്റെ ദൃഢത കൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കുടുംബ ബന്ധത്തിൻ്റെ ദൃഢതയൊക്കെ കോവിഡ് പ്രോട്ടോകോളിൻ്റെ ഭാഗമാണോ എന്ന് രാഹുൽ ചോദിച്ചു. ഫെയ്സ്ബുക്കിലാണ് കോൺഗ്രസ് രാഹുലിന്റെ പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താസമ്മേളനത്തിനെ കുറിച്ചുള്ള ചില സംശയങ്ങൾ.

” ഏപ്രില്‍ നാലിന് രോഗം ബാധിച്ചിട്ടില്ലെന്നും പരിശോധിച്ചത് ലക്ഷണമുണ്ടായിട്ടല്ല. മകള്‍ക്ക് രോഗം വന്നത് കൊണ്ട് മാത്രമാണ് പരിശോധിച്ചത് ” എന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്ങനെയെങ്കിൽ,

1) ഏപ്രിൽ 4 ന് രോഗലക്ഷണം ഉണ്ടായിരുന്നു, അന്ന് മുതൽ പോസിറ്റിവാണ് എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കൽ കോളജ് ഡോക്ടർ ശശിക്കെതിരെ കളവ് പറഞ്ഞതിന് നടപടി എടുക്കുമോ?

2) രോഗം സ്ഥിരീകരിച്ച് ഏഴാം ദിവസം ടെസ്റ്റ് നടത്തി വീട്ടിലേക്ക് പോകുന്നത് കോവിഡ് പ്രോട്ടോക്കോൾ ലംഘനമല്ലേ?

പിന്നെ താങ്കൾ പറഞ്ഞത്,

” കുടുംബബന്ധത്തിന്റെ ദൃഢത കൊണ്ടാണ് ഭാര്യ അനുഗമിച്ചത്. എല്ലാ കുടുംബത്തിലും അങ്ങനെയാണോ എന്നറിയില്ല ”

1) കുടുംബ ബന്ധത്തിൻ്റെ ദൃഢതയൊക്കെ കോവിഡ് പ്രോട്ടോകോളിൻ്റെ ഭാഗമാണോ?

2) ആന്മുളയിലെ ഒരു കോവിഡ് രോഗിയായ പെൺകുട്ടി ആംബുലൻസ് ഡ്രൈവറാൽ പീഡിപ്പിക്കപ്പെട്ടിരുന്നല്ലോ, ആ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ദൃഢത കണക്കിലെടുത്ത് ഒരു കുടുംബാംഗം കൂടെയുണ്ടായിരുന്നെങ്കിൽ ആ പെൺകുട്ടി പീഡിപ്പിക്കപ്പെടില്ലായിരുന്നല്ലോ?

3) നമ്മുടെ നാട്ടിൽ മരിച്ച ധാരാളം കോവിഡ് രോഗികൾ ഉണ്ട്, അവരുടെ ഉറ്റവർക്കു അവരെ അവസാനമായി ഒരു നോക്ക് കാണുവാൻ കഴിയാഞ്ഞതിൻ്റെ ഘനം ഇപ്പോഴും കരഞ്ഞ് തീർന്ന് കാണില്ല , അവരുടെ കുടുംബത്തിലും ദൃഢതയില്ലേ?

4) ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയ്ക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞതിനെ താങ്കളുടെ പാർട്ടിയിലെ സൈബർ സഖാക്കൾ വിമർശിച്ചിരുന്നല്ലോ, ആ കുടുംബത്തിന് ദൃഢതയില്ലെ?

5) പ്രവാസികൾ നാട്ടിൽ വരുവാൻ കഴിയാതെ, ഉറ്റവരെ കാണുവാൻ കഴിയാതെ മരിച്ച് വീഴുമ്പോൾ ആ കുടുംബങ്ങളിൽ ദൃഢതയില്ലെ?

താങ്കൾ ചെയ്യുമ്പോൾ മാത്രം വിവാദമാകുന്നതല്ല സഖാവെ , താങ്കൾ ഈ നാടിൻ്റെ മുഖ്യമന്ത്രിയാണ്. അങ്ങാണ് ഈ നാടിന് മാതൃകയാകേണ്ടത്. അങ്ങ് പ്രോട്ടോക്കോൾ പാലിക്കാതെയിരിക്കുന്നത് സമൂഹത്തിനാകെ ഒരു തെറ്റായ മാതൃകയാകും…

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ