ഈശ്വര്‍ മാല്‍പെ ലക്ഷ്യം കണ്ടു; തലകീഴായ നിലയില്‍ ട്രക്ക്; അര്‍ജുന്റെ ലോറി വടം കെട്ടി ഉയര്‍ത്തും

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റേതെന്ന് കരുതുന്ന ലോറി കണ്ടെത്തി. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ നദിയുടെ അടിത്തട്ടില്‍ പോയി ലോറിയില്‍ വടം കെട്ടി. നദിയുടെ ഉപരിതലത്തില്‍ നിന്ന് 15 അടി താഴ്ചയിലാണ് ലോറി കണ്ടെത്തിയത്. തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളത്.

ലോറിയുടെ ക്യാബിന് കീഴിലാണ് മാല്‍പെ വടം കെട്ടിയിരിക്കുന്നത്. ലോറിയുടെ ക്യാബിന്‍ ഇന്ന് തന്നെ ഉയര്‍ത്താനുള്ള ശ്രമം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ഇന്ന് ഒരു തീരുമാനമുണ്ടാകുമെന്ന് എംഎല്‍എ സതീഷ് സെയ്ദ് വ്യക്തമാക്കിയിരുന്നു.

അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടി ഗംഗാവലി പുഴയില്‍ പരിശോധന പുരോഗമിക്കുകയാണ്. പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂഅര്‍ജുന്‍ ലോറിയില്‍ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.

ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെക്ക് ആദ്യം കര്‍ണാടക അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ ജില്ല ഭരണകൂടവുമായി നിരന്തരം ചര്‍ച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവില്‍ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയില്‍ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിര്‍ദേശിച്ച മൂന്ന് പ്രധാന പോയന്റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചില്‍ നടക്കുന്നത്.

Latest Stories

ഇവൈ ജീവനക്കാരിയുടെ മരണം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

നാറാത്ത് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരൻ ബിജെപിയിൽ

"ഞാൻ പഴയ കോൺഗ്രസ് ആണ്, ഞാൻ മാത്രമല്ല ഇഎംഎസ്സും പഴയ കോൺഗ്രസ് ആണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അൻവർ എംഎൽഎ

പേസർമാരുടെ തോളിലേറി ഇന്ത്യ, രണ്ടാം ദിനം ബംഗ്ലാദേശിനെതിരെ ആതിഥേയർക്ക് ലീഡ്

ഏറ്റവും പ്രായം കുറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി; സത്യവാചകം ചൊല്ലി അധികാരത്തിലേറി അതിഷി മര്‍ലേന

അസൂയക്കാര്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസം... അത് അഹങ്കാരമല്ല; നിഖിലയെ വിമര്‍ശിച്ച പോസ്റ്റിന് മന്ത്രിയുടെ മറുപടി, വൈറല്‍

നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ആളാണ് കെനിഷ, അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, ഞങ്ങള്‍ക്ക് മറ്റു ചില പ്ലാനുകളുണ്ട്: ജയം രവി

സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ച സംഭവം; സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍

3,000 പൗണ്ട് വിലയുള്ള കൊക്കെയ്നുമായി മുൻ ആഴ്‌സണൽ താരം പിടിയിൽ

സംഗീതം ഇനി എഐ വക; എഐ സംഗീതം മാത്രമുള്ള ചാനലുമായി രാം ഗോപാല്‍ വര്‍മ്മ