ഹമാസിനെ പൂര്‍ണ്ണമായി നിരായുധീകരിക്കുക; നിരപരാധികളുടേയും കുട്ടികളുടേയും ചോര വാര്‍ന്നൊഴുകുന്നത് കണ്ടുനില്‍ക്കാനാവില്ലെന്ന് വിടി ബല്‍റാം

ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. മേഖലയിലെ ഹമാസിനെ പൂര്‍ണമായി നിരായുധീകരിക്കണം. യുഎന്‍ ഇടപെട്ട് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി നിശ്ചിയിക്കണമെന്നും ബല്‍റാം പറഞ്ഞു.

അതിര്‍ത്തികളെ ബഹുമാനിക്കാന്‍ ഇരുകൂട്ടരേയും പ്രേരിപ്പിക്കുക. ഭാവിയില്‍ കൂടുതല്‍ അധിനിവേശങ്ങള്‍ ഉണ്ടാവില്ലെന്ന് ലോക രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഉറപ്പിക്കുക. നിരപരാധികളുടേയും കുട്ടികളുടേയും ചോര തെരുവുകളില്‍ വാര്‍ന്നൊഴുകുന്നത് ഇനിയും കണ്ടുനില്‍ക്കാനാവില്ലെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇരു രാജ്യങ്ങളും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കുക.
ഹമാസിനെ പൂര്‍ണ്ണമായി നിരായുധീകരിക്കുക. ഐക്യ രാഷ്ട്ര സഭ ഇടപെട്ട് ഇസ്രയേല്‍-ഫലസ്തീന്‍ അതിര്‍ത്തികള്‍ കൃത്യമായി നിശ്ചയിക്കുക.
ആ അതിര്‍ത്തികളെ ബഹുമാനിക്കാന്‍ ഇരുകൂട്ടരേയും പ്രേരിപ്പിക്കുക.
ഭാവിയില്‍ കൂടുതല്‍ അധിനിവേശങ്ങള്‍ ഉണ്ടാവില്ലെന്ന് ലോക രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഉറപ്പിക്കുക.

നിരപരാധികളുടേയും കുട്ടികളുടേയും ചോര തെരുവുകളില്‍ വാര്‍ന്നൊഴുകുന്നത് ഇനിയും കണ്ടുനില്‍ക്കാനാവില്ല. ഇവിടെ സേഫ് സോണിലിരുന്ന് ഇരുഭാഗത്തും പക്ഷം ചേര്‍ന്ന് ആക്രോശങ്ങള്‍ മുഴക്കുന്ന രക്തദാഹികളെയും വെറുപ്പിന്റെ വ്യാപാരികളേയും തിരിച്ചറിയുക.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം