പുതുവത്സര ദിനത്തില്‍ പുതു ചരിത്രം രചിച്ച് ഐസ്ആര്‍ഒ; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

പുതുവത്സര ദിനത്തില്‍ പുതു ചരിത്രം രചിച്ച് ഐസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് എക്‌സ്‌പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു. ബഹിരാകാശ എക്‌സ്‌റേ ശ്രോതസുകളും തമോഗര്‍ത്തങ്ങളുടെ നിഗൂഢതയെ കുറിച്ചും പഠിക്കുകയാണ് ലക്ഷ്യം. അഞ്ച് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.

ഇതോടൊപ്പം മലയാളി വിദ്യാര്‍ത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികളുടെ പരീക്ഷണമാണ് വീസാറ്റ്. ശ്രീഹരിക്കോട്ടയില്‍ ഇന്ന് രാവിലെ 9.10ന് ആയിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ആദ്യ എക്‌സ് റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്.

പോളിക്‌സ്, എക്‌സ്‌പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്‌സ്‌പോസാറ്റിലുള്ളത്. ബംഗളൂരു രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോളിക്‌സ് വികസിപ്പിച്ചത്. പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണമാണിത്. പിഎസ്എല്‍വി 58 റോക്കറ്റാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. 1993 സെപ്റ്റംബറിലായിരുന്നു പിഎസ്എല്‍വിയുടെ ആദ്യ വിക്ഷേപണം. ചന്ദ്രയാന്‍-3, ആദിത്യ എല്‍ 1 ദൗത്യത്തിന് ശേഷം രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണത്തിലെ പുത്തന്‍ ചുവടുവയ്പ്പാണിത്.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ