അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ഗ്രാന്റ് ലീഡ് വാർത്തയെ വിമർശിച്ച് വി.ടി ബൽറാം. അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമവിട്ട് അവസാന സൈനികനും പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിന് സ്വാന്ത്ര്യമെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തത്.
അതേസമയം ഇന്നത്തെ അഫ്ഗാനിസ്ഥാനെ “സ്വതന്ത്രം” എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം പറഞ്ഞു. വിദേശികൾക്ക് പകരം തദ്ദേശീയരായ തീവ്രവാദികളുടെ കൈകളിലേക്ക് അധികാരമെത്തുന്നതിനെ സ്വാതന്ത്ര്യമായി കാണുന്നവർ ആ വാക്കിനെയും സ്വാതന്ത്ര്യമെന്ന മഹത്തായ പരികൽപ്പനയേയുമാണ് അവഹേളിക്കുന്നത്. മതരാഷ്ട്ര വാദത്തെ ഇങ്ങനെ പരസ്യമായി ഗ്ലോറിഫൈ ചെയ്യുന്നത് നമ്മുടെ സമൂഹത്തിൻ്റെയും ജനാധിപത്യ ചിന്തയിലേക്കുള്ള ചുവടുവെയ്പ്പുകൾക്ക് തിരിച്ചടിയാണെന്നും വി.ടി ബൽറാം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പ്:
ഇന്നത്തെ അഫ്ഗാനിസ്ഥാനെ “സ്വതന്ത്രം” എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. വിദേശികൾക്ക് പകരം തദ്ദേശീയരായ തീവ്രവാദികളുടെ കൈകളിലേക്ക് അധികാരമെത്തുന്നതിനെ സ്വാതന്ത്ര്യമായി കാണുന്നവർ ആ വാക്കിനെയും സ്വാതന്ത്ര്യമെന്ന മഹത്തായ പരികൽപ്പനയേയുമാണ് അവഹേളിക്കുന്നത്. മതരാഷ്ട്ര വാദത്തെ ഇങ്ങനെ പരസ്യമായി ഗ്ലോറിഫൈ ചെയ്യുന്നത് നമ്മുടെ സമൂഹത്തിൻ്റെയും ജനാധിപത്യ ചിന്തയിലേക്കുള്ള ചുവടുവെയ്പ്പുകൾക്ക് തിരിച്ചടിയാണ്.