ഇന്നത്തെ അഫ്ഗാനിസ്ഥാനെ സ്വതന്ത്രം എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധം: വി.ടി ബൽറാം

അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്​ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ​ഗ്രാന്റ് ലീഡ് വാർത്തയെ വിമർശിച്ച് വി.ടി ബൽറാം. അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമവിട്ട് അവസാന സൈനികനും പിന്മാറിയതോടെ അഫ്​ഗാനിസ്ഥാനിന് സ്വാന്ത്ര്യമെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തത്.

അതേസമയം ഇന്നത്തെ അഫ്ഗാനിസ്ഥാനെ “സ്വതന്ത്രം” എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം പറഞ്ഞു. വിദേശികൾക്ക് പകരം തദ്ദേശീയരായ തീവ്രവാദികളുടെ കൈകളിലേക്ക് അധികാരമെത്തുന്നതിനെ സ്വാതന്ത്ര്യമായി കാണുന്നവർ ആ വാക്കിനെയും സ്വാതന്ത്ര്യമെന്ന മഹത്തായ പരികൽപ്പനയേയുമാണ് അവഹേളിക്കുന്നത്. മതരാഷ്ട്ര വാദത്തെ ഇങ്ങനെ പരസ്യമായി ഗ്ലോറിഫൈ ചെയ്യുന്നത് നമ്മുടെ സമൂഹത്തിൻ്റെയും ജനാധിപത്യ ചിന്തയിലേക്കുള്ള ചുവടുവെയ്പ്പുകൾക്ക് തിരിച്ചടിയാണെന്നും വി.ടി ബൽറാം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഇന്നത്തെ അഫ്ഗാനിസ്ഥാനെ “സ്വതന്ത്രം” എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. വിദേശികൾക്ക് പകരം തദ്ദേശീയരായ തീവ്രവാദികളുടെ കൈകളിലേക്ക് അധികാരമെത്തുന്നതിനെ സ്വാതന്ത്ര്യമായി കാണുന്നവർ ആ വാക്കിനെയും സ്വാതന്ത്ര്യമെന്ന മഹത്തായ പരികൽപ്പനയേയുമാണ് അവഹേളിക്കുന്നത്. മതരാഷ്ട്ര വാദത്തെ ഇങ്ങനെ പരസ്യമായി ഗ്ലോറിഫൈ ചെയ്യുന്നത് നമ്മുടെ സമൂഹത്തിൻ്റെയും ജനാധിപത്യ ചിന്തയിലേക്കുള്ള ചുവടുവെയ്പ്പുകൾക്ക് തിരിച്ചടിയാണ്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍