നെയ്യാറ്റിൻകരയിൽ മരിച്ച രാജന് എതിരെ പൊലീസ് വീണ്ടും കേസെടുക്കുന്നത് മനുഷ്യത്വരഹിതം: രമേശ് ചെന്നിത്തല

നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജനെതിരെ കോടതിവിധി തടസ്സപ്പെടുത്തിയതിനും ആത്മഹത്യയ്ക്കും കേസെടുത്ത കേരള പൊലീസിന്റെ നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പൊലീസിന്റെ ദുഷ് ചെയ്തികൾ മാധ്യമങ്ങൾക്ക് മുന്നിലും പൊതുസമൂഹത്തിനു മുന്നിലും തുറന്നു കാണിച്ചത് രാജന്റെയും അമ്പിളിയുടെയും രണ്ട് ആൺമക്കൾ ചേർന്നാണ്. അവരുടെ മനോവീര്യം തകർത്തു കളയാനാണ് മരിച്ച രാജനെതിരെ പൊലീസ് വീണ്ടും കേസെടുക്കുന്നത്. പൊലീസ് സേനയ്ക്കും ഈ നാടിനാകെയും അപമാനമാണ് ഈ നടപടി എന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

മാതാപിതാക്കളുടെ മരണത്തിനു ശേഷം ആ രണ്ട് ആൺമക്കൾക്ക് ജീവിതം കെട്ടിപ്പടുക്കുന്നതിന് അവസരം നൽകുന്നതിനു പകരം അവരുടെ മാതാപിതാക്കൾക്കെതിരെ അന്യായമായി കേസെടുത്ത് ക്രൂരതയുടെ മറ്റൊരു മുഖം വെളിപ്പെടുത്തുകയാണ് കേരള പൊലീസ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി