ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തില്‍ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് അനുകൂല സൈബര്‍ ഗ്രൂപ്പുകളിലാണെന്ന പൊലീസ് കണ്ടെത്തലിന് പിന്നാലെ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
വര്‍ഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോല്‍ക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. നിയമനടപടി തുടരും. കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്. പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ ഇതിനെ എതിര്‍ക്കണം. ആരുടേയും ഒറ്റ ബുദ്ധിയില്‍ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പാര്‍ട്ടി പങ്കുള്ളതിനാല്‍ അന്വേഷണം വൈകുന്നുവെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പോരാളി ഷാജി , അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ തുടങ്ങിയ ഇടത് ഫേസ് ബുക്ക് പേജുകളില്‍ വ്യാജ കാഫിര്‍ ഷോര്‍ട്ട് പ്രചരിപ്പിച്ചത്. സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കി കേസെടുത്തിരുന്നു. തുടര്‍ന്ന് ഖാസിം നല്‍കിയ ഹര്‍ജിയിലാണ് പുതിയ പൊലീസ് റിപ്പോര്‍ട്ടെത്തിയത്.
Read more
പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ ഫേസ് ബുക് പേജുകളിലേക്ക് റെഡ് എന്‍കൗണ്ടേഴ്‌സ്, റെഡ് ബറ്റാലിയന്‍ എന്നീ ഗ്രൂപ്പുകളില്‍ നിന്നായിരുന്നു വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ എത്തിയതെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ വടകരക്കാര്‍ക്ക് നന്ദി പറയുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.