ബംഗ്ലാദേശ് വിമോചനത്തിന്റെ സ്‌മരണകൾ തകർക്കപ്പെട്ടതിൽ വിഷമമുണ്ട്; ഇത്തരം അരാജകത്വം അംഗീകരിക്കാനാവില്ല: ശശി തരൂർ

ബംഗ്ലാദേശ് വിമോചനത്തിന്റെ സ്‌മരണകൾ തകർക്കപ്പെട്ടതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. നശിപ്പിക്കപ്പെട്ട പ്രതിമകൾ കാണുന്നതിൽ വിഷമമുണ്ടെന്നും ഇത്തരം അരാജകത്വം അം ഗീകരിക്കാനാവില്ലെന്നും തരൂർ എക്‌സിൽ കുറിച്ചു. 1971-ലെ യുദ്ധത്തിന് പിന്നാലെ പാകിസ്‌താൻ കീഴടങ്ങിയ നിമിഷം ചിത്രീകരിക്കുന്ന പ്രതിമകളുടെ തകർന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരൂർ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.

രാജ്യത്ത് ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഇടക്കാല സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും തരൂർ പറഞ്ഞു. ഇന്ത്യൻ സാംസ്കാരിക കേന്ദ്രങ്ങൾക്കും ക്ഷേത്രങ്ങൾക്കും ഹിന്ദു വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾക്കും എതിരായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നും തരൂർ പറഞ്ഞു.

‘ബംഗ്ലാദേശ് വിമോചനത്തിന്റെ സ്‌മരണകൾ തകർക്കപ്പെട്ടനിലയിൽ കാണുന്നതിൽ വിഷമമുണ്ട്. ഇന്ത്യൻ സാംസ്കാരിക കേന്ദ്രങ്ങൾക്കും ക്ഷേത്രങ്ങൾക്കും ഹിന്ദു വിഭാ ഗത്തിൽപ്പെട്ടവരുടെ വീടുകൾക്കും എതിരായ ആക്രമണങ്ങളുടെ തുടർച്ചയാണിതും. മുസ്ലിം വിഭാഗത്തിൽപ്പെട്ട സാധാരണക്കാർ ന്യൂനപക്ഷ ഭവനങ്ങളേയും ആരാധനാലയങ്ങളേയും സംരക്ഷിക്കുന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇത്തരം ആക്രമണങ്ങളുമുണ്ടാകുന്നത്. ഈ പ്രക്ഷുഭ്‌ധമായ കാലത്ത് ബം ഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ. എന്നാൽ, ഇത്തരം അരാജകത്വം അം ഗീകരിക്കാനാവില്ല’, തരൂർ എക്‌സിൽ കുറിച്ചു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍