'ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണ് അത് കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവെക്കേണ്ട'; പ്രതികരിച്ച് ആശാവർക്കർമാർ

ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്ന് ആശാവർക്കർമാരുടെ സമരത്തിന് നേതൃത്വം നൽകുന്ന എം എ ബിന്ദു, എസ് മിനി എന്നിവർ. അതിനായി കേന്ദ്രത്തിൽ പോകേണ്ട കാര്യമില്ലെന്നും ഇവർ പ്രതികരിച്ചു. ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഇവർ പ്രതികരിച്ചു.

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ദില്ലി സന്ദർശനത്തിലാണ് ആശ വർക്കർമാരുടെ പ്രതികരണം. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദ‍ർശനം എന്നിരിക്കെയാണ് ആരോഗ്യമന്ത്രിയെ വിമർശിച്ച് ആശമാർ രംഗത്ത് വന്നത്. ഇൻസെന്റിവ്‌ കൂട്ടാൻ ആണ് മന്ത്രി പോയതെങ്കിൽ നല്ലതെന്നും സമരത്തിൻ്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാർലമെൻ്റിൽ ഇൻസെൻ്റീവ് വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയതെന്നും സമരക്കാർ പറഞ്ഞു. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും അവർ പ്രതികരിച്ചു.

അതേസമയം ഓണറേറിയം വർധിപ്പിക്കാൻ കേന്ദ്രത്തിൽ പോകേണ്ടതില്ലെന്നും ആശമാർ പറഞ്ഞു. സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യത്തിന് ഇവിടെ തീരുമാനിക്കാം. ആശ വർക്കാർമാരോട് ഇന്നലെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തിൽ ദില്ലിക്ക് പോയിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടിയാൽ ആശ വർക്കർമാർക്ക് തരാനാണെങ്കിൽ നല്ലതാണെന്നും ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണെന്നും അത് കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും ആശമാർ പറഞ്ഞു.

Latest Stories

ഇസ്രായേല്‍ സൈന്യം ആക്രമിച്ച് തട്ടിക്കൊണ്ടുപോയി; ഓസ്‌കര്‍ ജേതാവായ സംവിധായകനെ കാണാനില്ല

'ജുഡീഷ്യറിയും നിയമനിർമാണ സഭകളും കളങ്കരഹിതമായിരിക്കണം'; ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച്‍ ഉപരാഷ്ട്രപതി

IPL 2025: അവന്മാർ ജയിച്ചത് ആ ഒരു കാരണം കൊണ്ടാണ്, ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു പൂരം: റിഷഭ് പന്ത്

എന്തിനാണ് ഇങ്ങനെ പുച്ഛിക്കുന്നത്? വിനീത് ശ്രീനിവാസനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോന്നു: അഭിഷേക് ജയ്ദീപ്

IPL 2025: പന്ത് പറഞ്ഞതിനോട് യോജിപ്പില്ല, ലക്നൗ നായകനെ എതിർത്ത് സഹപരിശീലകൻ; പറഞ്ഞ വാക്കുകൾ ഇങ്ങനെ

'ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർ സോൺ നടപ്പിലാക്കില്ല, ഉത്തരവ് പിൻവലിക്കും'; റോഷി അഗസ്റ്റിൻ

IPL 2025: അവനെ മാത്രം ആരും ഒരിക്കലും അഭിനന്ദിക്കില്ല, ഇന്നലെ കളി ജയിപ്പിച്ചത് അശുതോഷും വിപ്രജും അല്ല അത് ആ താരമാണ്; തുറന്നടിച്ച് മുഹമ്മദ് കൈഫ്

'മൊഴി നൽകാൻ പ്രയാസമില്ല, നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി നൽകും'; മന്ത്രി കെ രാജൻ

IPL 2025: 'മോനെ പന്തേ നീ ഇങ്ങോട്ട് വന്നേ ഒന്ന് കാണട്ടെ'; തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിലേക്ക് ഇറങ്ങി ലക്‌നൗ ഉടമ സഞ്ജീവ് ഗോയങ്ക

'മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ എന്താ തെറ്റ്?'; നടന്‍ തൗബ ചെയ്യണമെന്ന് ആവശ്യം, വിദ്വേഷ പ്രചാരണങ്ങള്‍ക്കിടെ പ്രതികരിച്ച്‌ മോഹന്‍ലാല്‍