കോൺഗ്രസിന്റെ പുരോഗമന മുഖം പി. ടി തോമസ് കൂടെയില്ലെന്ന് ചിന്തിക്കാനാവുന്നില്ല: കെ. സുധാകരൻ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് എംഎല്‍എയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസിന്റെ പുരോഗമന മുഖം പി ടി തോമസ് കൂടെയില്ലെന്ന് ചിന്തിക്കാനാവുന്നില്ല. പ്രകൃതിയെയും മനുഷ്യനെയും കലർപ്പില്ലാതെ സ്നേഹിച്ച പി ടി യ്ക്ക് പകരക്കാരനില്ല. കെ പി സി സി പ്രസിഡൻ്റായി ചുമതലയേറ്റപ്പോൾ തോളോടുതോൾ ചേർന്ന് നയിക്കാൻ കലവറയില്ലാത്ത പിന്തുണ നൽകിയ പ്രിയപ്പെട്ട പി.ടിയ്ക്ക് വിട എന്ന് കെ. സുധാകരൻ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ഒരു നിമിഷം തരിച്ചിരുന്നു പോയി, വിശ്വസിക്കാൻ കഴിയുന്നില്ല. കോൺഗ്രസിന്റെ പുരോഗമന മുഖം പി ടി തോമസ് കൂടെയില്ലെന്ന് ചിന്തിക്കാനാവുന്നില്ല. കെ എസ് യു സംസ്ഥാന പ്രസിഡന്റായി കേരള രാഷ്ട്രീയത്തിൽ ഉയർന്നു വന്ന് സ്വന്തം വ്യക്തിത്വം കൊണ്ട് വളർന്നു പന്തലിച്ച നിലപാടിന്റെ ആൾ രൂപം, അപ്രിയ സത്യങ്ങൾ പോലും സധൈര്യം ലോകത്തോടു വിളിച്ചു പറയാൻ ആർജ്ജവം കാണിച്ച നേരിന്റെ പോരാളി, എഴുപതിലും യുവത്വത്തിന്റെ പ്രസരിപ്പോടെ അണികളിൽ ആവേശം പടർത്തിയ പ്രിയപ്പെട്ടവൻ.

വിശേഷണങ്ങൾ പോരാതെ വരും പ്രിയ പി.ടിയ്ക്ക്. പ്രകൃതിയെയും മനുഷ്യനെയും കലർപ്പില്ലാതെ സ്നേഹിച്ച പി .ടി യ്ക്ക് പകരക്കാരനില്ല. കെ പി സി സി പ്രസിഡൻ്റായി ചുമതലയേറ്റപ്പോൾ തോളോടുതോൾ ചേർന്ന് നയിക്കാൻ കലവറയില്ലാത്ത പിന്തുണ നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട പി.ടിയ്ക്ക് വിട.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?