ബിജെപി ഇതര സംസ്ഥാനങ്ങളോട് ബജറ്റിൽ ചിറ്റമ്മ നയം; 'ഇതൊരു എന്‍ സ്ക്വയര്‍ ബജറ്റ്', രാഷ്ട്രീയ താല്‍പര്യം മാത്രം: എൻകെ പ്രേമചന്ദ്രൻ

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി എന്‍കെ പ്രേമചന്ദ്രൻ എംപി രംഗത്ത്. ഇതൊരു എന്‍ സ്ക്വയര്‍ ബജറ്റാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ദേശീയ ബജറ്റിന്‍റെ പൊതുസ്വഭാവം പോലും ഇല്ലാതാക്കി. നായിഡു, നിതീഷ് എന്നീ നേതാക്കളെ ആശ്രയിച്ചുള്ള എന്‍ഡിഎ സര്‍ക്കാരിന്‍റെ നിലനില്‍പ്പിനായുള്ള ബജറ്റാണിതെന്നും എന്‍കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. അതേസമയം ബിജെപി ഇതര സംസ്ഥാനങ്ങളോട് ബജറ്റിൽ ചിറ്റമ്മ നയം സ്വീകരിച്ചുവെന്നും എംപി പറഞ്ഞു.

ബിഹാര്‍, ആന്ധ്രാ സംസ്ഥാനങ്ങളെ മാത്രം പരിഗണിച്ചുകൊണ്ട് ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുള്ള എന്‍ സ്ക്വയര്‍ ബജറ്റാണിതെന്നാണ് എന്‍കെ പ്രേമചന്ദ്രന്റെ ആരോപണം. രാജ്യത്തെ പൊതു ബജറ്റിന്‍റെ ഘടനയ്ക്ക് വിരുദ്ധമായി ആന്ധ്രയ്ക്കും ബിഹാറിനും പ്രാതിനിത്യം നല്‍കി. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള ബജറ്റാണിതെന്നും എന്‍കെ പ്രേമചന്ദ്രൻ പറഞ്ഞു.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. നിലവിലുള്ള പദ്ധതികൾ മാത്രം വീണ്ടും പ്രഖ്യാപിച്ചു. നികുതിരംഗത്ത് ആശ്വാസകരമായ ചില നടപടികൾ സ്വീകരിച്ചു. അതിനെപ്പറ്റി കൂടുതൽ പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രളയ ദുരിതാശ്വാസ പാക്കേജ് ഏതെങ്കിലും സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും കർണാടക, തമിഴ്നാട്, കേരളം മുതലായ സംസ്ഥാനങ്ങളുടെ പേര് പോലും പരാമർശിച്ചിട്ടില്ലെന്നും എന്‍കെ പ്രേമചന്ദ്രൻ ആരോപിച്ചു.

അതേസമയം ബജറ്റിലെ ആനുകൂല്യത്തിന്‍റെ ഉള്ളടക്കം പരിശോധിച്ചാല്‍ ഒന്നുമില്ലെന്ന് മനസിലാകുമെന്നും എംപി പറഞ്ഞു. കേരളത്തിൽ നിന്നും പാർലമെന്‍റിലേക്ക് എംപിയെ കൊടുത്താൽ പരിഗണിക്കുമെന്ന് പറഞ്ഞതൊക്കെ വെറുതെയായി. കേരളത്തെ ബജറ്റിൽ പരാമർശിച്ചു പോലുമില്ല. സുരേഷ് ഗോപി വാഗ്ദാനം ചെയ്തപോലെ എയിംസിന്‍റെ വിഷയത്തിൽ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും എംപി ആരോപിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ