എഫ്ബിയിൽ ബഹളം വച്ചിട്ട് കാര്യമില്ല; 'കളക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ'

മഴ അവധിയുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. മഴയും കാറ്റും കാരണം 31 ജൂലായ് അവധിയായിരിക്കുമെന്ന അറിയിപ്പോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. കളക്ടർ ആണെന്ന് കരുതി വെറുതെ അവധി കൊടുക്കാനൊന്നും കഴിയില്ലെന്നും അവധി വേണമെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ബഹളം വച്ചിട്ട് കാര്യമില്ലെന്നും കുറിപ്പിൽ കളക്ടർ പറയുന്നു.

‘ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കുട്ടികളേ …മഴയും കാറ്റുമൊക്കെ കാരണം നാളെയും (31 ജൂലായ്) അവധിയാണ് കേട്ടോ… വീട്ടിലുള്ലവരെ ശല്യപ്പെടുത്താതെ സിലബസിലെ പുസ്തകങ്ങളോ, ലൈബ്രറി ബുക്കുകളോ വായിക്കാൻ ശ്രദ്ധിക്കണേ…വെറുതെ സമയം കളയരുത്. പിന്നെ മറ്റൊരു കാര്യം, കലക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ…… താലൂക്കുകളിൽ നിന്നും പോലീസിൽ നിന്നുമൊക്കെ . m imd report, rainfall measurement, history of past incidents, cumulative rainfall accrued so far, windspeed ഇതെല്ലാം കണക്കിലെടുത്ത് മാത്രമേ അവധി കൊടുക്കാനാകൂ….പറഞ്ഞുവന്നത് എഫ് ബിയിൽ ബഹളം വച്ചിട്ട് കാര്യമില്ലെന്നാണ്…..അപ്പൊ നേരത്തെ പറഞ്ഞത് മറക്കണ്ട….സമയം വെറുതെ കളയരുത്….’

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ