സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
“നേരത്തെ നമ്മൾ സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കിയതാണ്. ഇപ്പോൾ അങ്ങനെ ചില അഭിപ്രായങ്ങൾ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും. ഇപ്പോൾ തീരുമാനിച്ചിട്ടില്ല. എങ്കിലും നമ്മൾ അത് പരിഗണിക്കേണ്ടതായി വരുമെന്നാണ് തോന്നുന്നത്.” മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രോഗവ്യാപനം ഇങ്ങനെ പോകുമ്പോൾ സമ്പൂർണ അടച്ചിടൽ വേണമെന്ന അഭിപ്രായം വിദഗ്‌ദ്ധർ പങ്കുവെയ്ക്കുന്നുണ്ടോ, അതിനെകുറിച്ച് ആലോചനകൾ സർക്കാർ നടത്തുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.