ഇത് പൊളിക്കും; ചെലവ് കുറഞ്ഞ പ്ലാന്‍ കിടിലൻ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍, സ്വകാര്യ കമ്പനികൾക്ക് തിരിച്ചടിയോ?

വിപണി കീഴടക്കാൻ വീണ്ടും കിടിലൻ റീച്ചാര്‍ജ് പ്ലാനുമായി പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. 4ജി റീച്ചാര്‍ജ് പ്ലാനുമായാണ് ഇത്തവണ ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോൺ ഐഡിയ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളി ഉയർത്തുകയാണ് ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കം.

82 ദിവസത്തെ വാലിഡിറ്റിയില്‍ 485 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എൽ പുറത്തിറക്കുക. ഉയര്‍ന്ന ഡാറ്റ ഉപയോഗം ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഈ റീച്ചാര്‍ജ് പാക്കേജ് തിരഞ്ഞെടുക്കാവുന്നതാണ്. 82 ദിവസത്തെ വാലിഡിറ്റിയിയുള്ള റീച്ചാര്‍ജ് പ്ലാനിൽ ദിനംപ്രതി 1.5 ജിബി ഡാറ്റ ഇതില്‍ ഉപയോഗിക്കാം. രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ കോള്‍ വിളിക്കാം. ഇതിന് പുറമെ ദിവസവും 100 വീതം സൗജന്യ എസ്എംഎസും 485 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എന്‍എല്ലിന്‍റെ ഈ ചിലവ് കുറഞ്ഞ പ്ലാന്‍ സെര്‍ഫ്-കെയര്‍ ആപ്പില്‍ കാണാം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌ത ശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഒടിപി സമര്‍പ്പിച്ചാല്‍ ഹോം പേജില്‍ തന്നെ 485 രൂപയുടെ റീച്ചാര്‍ജ് പാക്കേജ് ദൃശ്യമാകും. സാമ്പത്തിക മെച്ചമുള്ള നിരവധി റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം 4ജി നെറ്റ്‌വര്‍ക്ക് വ്യാപിക്കുകയും ബിഎസ്എന്‍എല്‍ ചെയ്യുകയാണ്.

അതേസമയം ബിഎസ്എന്‍എല്‍ അവതരിപ്പിച്ച ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ 2025 പകുതിവരെ കാത്തിരിക്കണം. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലാണ് ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. ഇതിനൊപ്പം തദ്ദേശീയമായ 5ജി നെറ്റ്‌വര്‍ക്ക് ഒരുക്കുന്നതിന്‍റെ മുന്നോടിയായുള്ള പരീക്ഷണങ്ങളും ബിഎസ്എന്‍എല്‍ തുടങ്ങിക്കഴിഞ്ഞു. ബിഎസ്എന്‍എല്ലിനൊപ്പം മറ്റൊരു പൊതുമേഖല ടെലികോം കമ്പനിയായ എംടിഎന്‍എല്ലും 5ജി ടെസ്റ്റിംഗിന്‍റെ ഭാഗമാണ്.

Latest Stories

ഈ സീസൺ തൂക്കും എന്ന് ഉറപ്പിച്ച് തന്നെ, പുതിയ നായകനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്; വീഡിയോ പങ്കുവെച്ച് ടീം

പൊലീസിന്റെ ലഹരി വേട്ട; കൊല്ലത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കിരീടം ആർക്ക്? ബസൂക്കയ്ക്ക് ഒപ്പം 'ആലപ്പുഴ ജിംഖാന'യും ഏപ്രിലിൽ തിയേറ്ററുകളിലേക്ക്..

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് കാണിച്ചത് വമ്പൻ മണ്ടത്തരം, ആ താരം പണി കൊടുക്കാൻ സാധ്യത: സുബ്രമണ്യൻ ബദരീനാഥ്

ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ; ലൈംഗികതിക്രമങ്ങൾ യുദ്ധതന്ത്രമായി ഉപയോഗിക്കുന്നു: ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്

കൊല്ലത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി; കുട്ടി എത്തിയത് തിരൂർ റെയിൽവെ സ്റ്റേഷനിൽ

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; പിടിയിലായവരിൽ എസ്എഫ്ഐ നേതാവും

പണ്ട് ഏവരും വാഴ്ത്തിപ്പാടിയവൻ, ഇന്ന് പേര് പോലും എല്ലാവരും മറന്ന് പോയി; ഈ ഐപിഎല്ലിൽ അവൻ മിന്നിക്കും: ആകാശ് ചോപ്ര

നീയൊക്കെ എന്ത് മണ്ടത്തരമാണ് കാണിച്ചത്, ഇങ്ങനെയാണോ അവന്മാരെ പുറത്താകുന്നത്, അതിനൊരു രീതിയില്ലേ: സയീദ് അജ്മൽ

മാർക്ക് സക്കർബർഗ് വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്