'പഴയ സിപിഎം ആണെങ്കിൽ ഇങ്ങനെയാകില്ലായിരുന്നു, ഇപിയോടും എഡിജിപിയോടും രണ്ടു നിലപാട്'; വിഡി സതീശൻ

ഇപി ജയരാജനോടും എഡിജിപിയോടും സിപിഎമ്മിന്‌ രണ്ടു നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രകാശ് ജാവദേക്കറെ കണ്ട ഇപി ജയരാജനെ പുറത്താക്കി. ആർഎസ്എസ് നേതാവിനെ കണ്ട എഡിജിപിയും കൂട്ടുനിന്ന മുഖ്യമന്ത്രിയും അതേ സ്ഥാനത്ത് തുടരുന്നു. പഴയ സിപിഎം ആണെങ്കിൽ ഇങ്ങനെയാകില്ലായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

പത്തു ദിവസമായി ഒരു ഭരണകക്ഷി എംഎൽഎ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിക്കുന്നു. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇനിയും ഉപചാപകർ ഉണ്ട്. അവരുടെ പേർ ഉടൻ പുറത്തു വരും. പിവി അൻവറിന് പിന്നിൽ പ്രതിപക്ഷം അല്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിലപാട് സ്ത്രീവിരുദ്ധമാണെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹൈക്കോടതി ഇടപെടലോടെ പ്രതിപക്ഷം പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. അല്ലാതെ അതിന് ശേഷം വന്ന വെളിപ്പെടുത്തലുകളെ കുറിച്ചല്ലെന്നും വിഡി സതീശൻ പറഞ്ഞു.

Latest Stories

എസ് പി ഓഫീസിലെ മരം മുറി; സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം

സെക്‌സ് മാഫിയയുടെ ഭാഗം, പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി; മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ബന്ധുവായ യുവതി

ആ രണ്ട് താരങ്ങൾ വിചാരിച്ചാൽ ബോർഡർ -ഗവാസ്‌കർ ട്രോഫി ഇത്തവണയും ഇന്ത്യയിൽ ഇരിക്കും, വമ്പൻ പ്രവചനവുമായി സ്റ്റീവ് വോ

'തിരുപ്പതി ലഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് '; ആരോപണവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നിഷേധിച്ച് വൈഎസ്ആർ കോൺഗ്രസ്, വിവാദം

എത്തിഹാദിൽ പോയി മാഞ്ചസ്റ്റർ സിറ്റിയെ തളച്ച് ഇന്റർ മിലാൻ

ഐപിഎല്‍ 2025: പഞ്ചാബിലേക്ക് വരുമ്പോള്‍ മനസിലെന്ത്?; ആരാധകര്‍ക്ക് ആ ഉറപ്പ് നല്‍കി പോണ്ടിംഗ്

IND vs BAN: ഈ പരമ്പര അശ്വിന്‍ തൂക്കും, 22 വിക്കറ്റ് അകലെ വമ്പന്‍ റെക്കോഡ്, പിന്തള്ളുക ഇതിഹാസത്തെ

ജമ്മു കശ്മീര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്, 61 ശതമാനം; ഏറ്റവും ഉയർന്ന പോളിംഗ് ഇൻഡെർവാൾ മണ്ഡലത്തിൽ

തുടര്‍ച്ചയായ പ്രഹരങ്ങളില്‍ മാനം പോയി; ഹിസ്ബുള്ള തലവന്‍ ഇന്ന് രാജ്യത്തെ അഭിസംബോധനചെയ്യും; ഇസ്രായേലിനെതിരെ പൂര്‍ണ്ണയുദ്ധം പ്രഖ്യാപിച്ചേക്കും

ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്: ടോസ് വീണു, ഭാഗ്യം പരീക്ഷിക്കാതെ ഗംഭീര്‍, നോ സര്‍പ്രൈസ്