ചക്ക വേവിച്ച് നല്‍കിയില്ല; അമ്മയുടെ ഇരു കൈകളും തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ ചക്ക വേവിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നി സ്വദേശിനിയായ 65കാരി സോരജനിക്ക് നേരെയായിരുന്നു മകന്‍ വിജേഷിന്റെ ആക്രമണം. മര്‍ദ്ദനത്തില്‍ സരോജനിയുടെ ഇരു കൈകള്‍ക്കും പൊട്ടലുണ്ട്. ഇതിന് പുറമേ നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ ആയിരുന്നു ക്രൂര കൃത്യം അരങ്ങേറിയത്. ബന്ധുവീട്ടില്‍ നിന്നും വിജേഷ് കൊണ്ടുവന്ന ചക്ക വേവിച്ച് നല്‍കാന്‍ അമ്മയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ പുറത്തേക്ക് പോയി. എന്നാല്‍ വീട്ടില്‍ മറ്റ് ജോലികള്‍ ഉണ്ടായിരുന്നതിനാല്‍ സരോജനിക്ക് ചക്ക പാചകം ചെയ്യാന്‍ കഴിഞ്ഞില്ല.

ഇതിനിടെ മദ്യപിച്ച് വീട്ടില്‍ തിരിച്ചെത്തിയ പ്രതി ചക്ക വേവിച്ച് നല്‍കാത്തതില്‍ പ്രകോപിതനായി മാതാവിനെ മര്‍ദ്ദിക്കുകയായിരുന്നു. വീടിന് സമീപത്തുണ്ടായിരുന്ന വടി ഉപയോഗിച്ചായിരുന്നു പ്രതിയുടെ ക്രൂരത. പരിക്കിനെ തുടര്‍ന്ന് സരോജനിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതി സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറയുന്നു.

Latest Stories

'സംവാദമൊന്നുമില്ല, അവനെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കുക തന്നെ വേണം'; സീനിയര്‍ താരത്തിനായി വാദിച്ച് ഗാംഗുലി

ഇതല്ലാതെ വേറെ പണിയൊന്നുമറിയില്ല മോളേ എന്ന് ഷാനു പറയും, ഫഹദിന് സ്വന്തം അഭിനയത്തില്‍ വിശ്വാസമില്ല: നസ്രിയ

ഔദ്യോഗിക പരിപാടികളിൽ വാഴപ്പഴത്തിന് വിലക്ക്; തനിക്ക് 'ബനാനാ ഫോബിയ' എന്ന് സ്വീഡിഷ് മന്ത്രി

'രക്തപങ്കിലമായി'ഇന്ത്യന്‍ ഓഹരി വിപണി; വിദേശ നിക്ഷേപകര്‍ 22,420 കോടി രൂപയുടെ ഫണ്ടുകള്‍ പിന്‍വലിച്ചു; നിഫ്റ്റിയെയും സെന്‍സെക്‌സിനെയും വലിച്ചിട്ട് കരടികള്‍; തകര്‍ച്ച പൂര്‍ണം

'ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല'; പൊതുവേദിയില്‍ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യര്‍

ഒടുവിൽ എപ്പോൾ വിരമിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

പാണക്കാട് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ; പിണറായിക്കും സുരേന്ദ്രനും ഒരേ ശബ്ദമെന്ന് വി ഡി സതീശൻ

എതിര്‍ക്കാന്‍ നില്‍ക്കണ്ട.., അരിവാളെടുത്ത് തലകള്‍ കൊയ്ത് നയന്‍താര; പുതിയ ചിത്രം 'റക്കായി', ടീസര്‍ എത്തി

ഓസ്ട്രേലിയക്കാര്‍ ഉന്നംവയ്ക്കുന്നത് ആ ഇന്ത്യന്‍ താരത്തെ മാത്രം, ഈ അവസരം മറ്റു താരങ്ങള്‍ പ്രയോജനപ്പെടുത്തണം'; ഉപദേശവുമായി ബാസിത് അലി

മണിപ്പുരിൽ സംഘർഷം രൂക്ഷം; ജനപ്രതിനിധികൾക്കും രക്ഷയില്ല, 13 എംഎൽഎമാരുടെ വീടുകൾ തകർത്തു