ഇടതുപക്ഷ പ്രവര്‍ത്തകരുടെ സംയമനം അത്ഭുതകരമെങ്കിലും ഒരിക്കലും ഒരു ദൗര്‍ബല്യം അല്ല; ഗായത്രിക്ക് പിന്തുണയുമായി ജയ്ക് സി. തോമസ്

അഭിനേത്രി കൂടിയായ സാംസ്‌കാരിക പ്രവര്‍ത്തക ഗായത്രി നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെയാണ് അസ്വസ്ഥരാക്കിയതെന്ന് ചോദ്യവുമായി ഡിവൈഎഫ്‌ഐ നേതാവ് ജയ്ക് സി. തോമസ്. ഈ വിവാദം മഹാഭൂരിപക്ഷത്തേയും ഒന്ന് സ്പര്‍ശിച്ചിട്ടില്ല.

കാരണം അവരുടെ സംസാരം അധസ്ഥിതരായ മനുഷ്യര്‍ക്ക് നേരിടേണ്ടി വരുന്ന അക്രമോത്സുകമായ നീതിരാഹിത്യത്തെ കുറിച്ചായിരുന്നു, ഇന്ത്യന്‍ മുസല്‍മാന്റെ ജീവിത വഴികളില്‍ പുതുമയേതുമില്ലാതായി അനുഭവിക്കുന്ന അനീതികളെ കുറിച്ചായിരുന്നുവെന്ന് ജയ്ക് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നാട്ടിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ സംയമനം അത്ഭുതകരമെങ്കിലും ഒരിക്കലും ഒരു ദൗര്‍ബല്യം അല്ലന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജെയ്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഗായത്രി വര്‍ഷ നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..?

നിഖില്‍ പൈലി ഒന്നു ആക്രമിക്കപ്പെടണം നമ്മുടെ മുഖ്യധാരകള്‍ക്ക് ധീരജ് രാജേന്ദ്രന്‍ ആരായിരുന്നു എന്നറിയണമെങ്കില്‍.
മേപ്പാടി പോളിയിലെ അപര്‍ണയെ ചവിട്ടി കൊല്ലുവാന്‍ നോക്കിയവരുടെ പുറത്തു ഒരു നുള്ളു മണ്ണ് വീഴണം ആരാണ് മോബ് ലിഞ്ചിങിന് ഇരയായ പെണ്‍കുട്ടി എന്ന് പറയാന്‍. ശിവരാമന്‍ എന്ന പാവം മനുഷ്യനെ കൊന്നു കളഞ്ഞ കെപിസിസി സെക്രട്ടറിയുടെ വെളുവെളുത്ത ഖദറില്‍ ഒരല്‍പ്പം ചെളിയാവണം, ആരായിരുന്നു സ്വയം ജീവനൊടുക്കിയ ശിവരാമന്‍ എന്ന് പറയണമെങ്കില്‍. അതാണ് കേരളത്തിലെ മുഖ്യധാരകളുടെ ലൈന്‍. അഥവാ സ്പിരിറ്റ് ഓഫ് ദി ഹവര്‍.

അഭിനേത്രി കൂടിയായ സാംസ്‌കാരിക പ്രവര്‍ത്തക ഗായത്രി നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..? മഹാഭൂരിപക്ഷത്തേയും ഒന്ന് സ്പര്‍ശിച്ചിട്ടില്ല. കാരണം അവരുടെ സംസാരം അധസ്ഥിതരായ മനുഷ്യര്‍ക്ക് നേരിടേണ്ടി വരുന്ന അക്രമോത്സുകമായ നീതിരാഹിത്യത്തെ കുറിച്ചായിരുന്നു, ഇന്ത്യന്‍ മുസല്‍മാന്റെ ജീവിത വഴികളില്‍ പുതുമയേതുമില്ലാതായി അനുഭവിക്കുന്ന അനീതികളെ കുറിച്ചായിരുന്നു.

പകരം അവര്‍ക്കു ലഭിച്ചതോ..? സിനിമയില്‍ അവര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗവും വെച്ച് അറപ്പുളവാക്കുന്ന പച്ചത്തെറി വിളിക്കുന്നു. മുഖമേതുമില്ലാത്ത സൈബര്‍ അടിമസംഘങ്ങള്‍ അല്ല പക്ഷേ ടെഹെല്ക മുതല്‍ ജോലിയെടുത്തു എന്നവകാശപ്പെടുന്ന പരമലോക പണ്ഡിതന്മാരുടെ ഒരു കൂട്ടം അതായതു ചുരുക്കി പറഞ്ഞാല്‍ മുഖമേതുമില്ലാത്ത അടിമകളെയല്ല,പക്ഷെ മുഖമുള്ള പരമ ലോക പ്രമുഖന്മാര്‍ക്കു മണ്ണ് പറ്റിയാലേ നാളെ ഗായത്രി എന്ന വനിതയ്ക്കു നേരെയും ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന് പറയൂ.

യൂത്ത് കോണ്‍ഗ്രസ് ഡിജിറ്റല്‍ സെല്‍ തലവന്‍ വീണ വിജയനെ എക്‌സലോജിക് അമ്മച്ചി എന്ന് വിളിച്ചാല്‍ പൊള്ളില്ല പക്ഷെ യൂത്ത് കോണ്‍ മണ്ഡലം നേതാവിന്റെ ഒരമ്മച്ചിയുടെ ചിത്രത്തിന്റെ ചുവട്ടില്‍ ഒരു കമന്റ് വരണം പൊള്ളണമെങ്കില്‍. ഈ പ്രകോപനങ്ങളില്‍ ഒന്നും വീഴാതെ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടവരായ അണ്ടര്‍ പ്രിവിലേജ്ഡ് ക്ലാസ് ആണ് ഇന്നാട്ടിലെ ഇടതുപക്ഷം. യൂത്ത് കോണ്‍ഗ്രസ് ഗ്രനേഡ് പോലീസിനിട്ടു എറിഞ്ഞാല്‍ അതൊരു അസാമാന്യ ധീര കൃത്യവും,ഇടതുപക്ഷത്തിന്റെ ഏഴയലത്തു ഉള്ളൊരുവന്‍ ഗ്രനേഡ് പതാകതണ്ടിനാല്‍ തട്ടിയാല്‍ അത് ക്രൂരമായ ആക്രമവും ആവുന്നത് പോലെ. ഇന്നാട്ടിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ സംയമനം അത്ഭുതകരമെങ്കിലും ഒരിക്കലും ഒരു ദൗര്‍ബല്യം അല്ല..

Latest Stories

MI VS LSG: ഈ ചെക്കൻ പാഠം പഠിച്ചില്ലേ, വീണ്ടും നോട്ടുബുക്ക് ആഘോഷവുമായി ദിഗ്‌വേഷ് രതി; ഇത്തവണ ഇരയായത് മുംബൈ യുവതാരം

വേനലവധിക്കാലത്ത് ക്ലാസ് വേണ്ട; കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബാലാവകാശ കമ്മീഷന്‍

ചെന്നൈയില്‍ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു; നടപടി ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സിന്റെ പരിശോധനയ്ക്ക് പിന്നാലെ

MI VS LSG: ഇത് താൻടാ നായകൻ, ലക്നൗവിനെ ഒറ്റക്ക് പൂട്ടി ഹാർദിക്; എറിഞ്ഞത് തകർപ്പൻ സ്പെൽ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനവുമായി ഹൈക്കോടതി

IPL 2025: പന്തിന്റെ സ്കോറും ബൂമറിന്റെ വിലയും രണ്ടിലും ഒരു മാറ്റവും ഇല്ല, എന്റെ പൊന്ന് വാവേ ഒന്ന് വെറുപ്പിക്കാതെ പണി നിർത്തു എന്ന് ആരാധകർ; ദുരന്തമായി ലക്നൗ നായകൻ

എസ് രാജേന്ദ്രന്‍ ഇടത്ത് നിന്ന് വലത്തേക്ക്; എന്‍ഡിഎയിലേക്ക് ചേക്കേറുന്നത് ആര്‍പിഐയിലൂടെ

CSK UPDATES: ആ ഇന്ത്യൻ താരം ആണ് ക്രിക്കറ്റിൽ എന്റെ പിതാവ്, അയാൾ നൽകിയ ഉപദ്ദേശം...; മതീഷ പതിരണ പറഞ്ഞത് ഇങ്ങനെ

മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദ്ദനമേറ്റ സംഭവം; നാല് ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്ത് പൊലീസ്

അമിത് ഷാ പറഞ്ഞതേറ്റുപാടിയ റിജിജു, 'യുപിഎയും 2013ലെ വഖഫ് ഭേദഗതിയും' വാസ്തവമെന്ത്?