ശ്രീനാരായണ ഗുരു സര്‍വകലാശാലയില്‍ വി.സിയായി മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആള്‍ വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി നടേശന്‍

ശ്രീനാരായണ ഗുരു സര്‍വകലാശാല വി.സി നിയമനത്തില്‍ വെളിപ്പെടുത്തലുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍വകലാശാലയില്‍ വി.സിയായി മുസ്ലിം സമുദായത്തില്‍നിന്നുള്ളയാള്‍ വേണമെന്ന് കെ.ടി ജലീല്‍ തന്നോട് ആവശ്യപ്പെട്ടതായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഗുരുവിനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാളെയാണ് ജലീല്‍ വി.സിയായി നിയമിച്ചതെന്നും ജലീല്‍ തന്റെ സമുദായത്തിന് വേണ്ടി ചെയ്തതായിരിക്കാം ഇതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍.

ഇത് കേട്ടപ്പോള്‍ തനിക്ക് ജലീലിനോട് ബഹുമാനം തോന്നി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇതിനെല്ലാം സാക്ഷിയാണ്. മുസ്ലിമായ ഒരാളെ വി.സിയാക്കിയത് തന്റെ താല്‍പ്പര്യ പ്രകാരമാണെന്ന് ജലീല്‍ പറഞ്ഞതായും വെള്ളാപ്പള്ളി നടേശന്‍ വെളിപ്പെടുത്തി.

”അദ്ദേഹം മലപ്പുറത്തുകാരനാണ്, കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ വി.സിയായി ഒറ്റ മുസ്‌ലിം ഇല്ലായെന്ന കുറവു പരിഹരിക്കുകയെന്നത് അദ്ദേഹത്തിന്റെ ആവശ്യമാണ്, ഉത്തരവാദിത്തമാണ്, അത് അദ്ദേഹം ചെയ്തു” വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ് സത്യപ്രതിജ്ഞ ലംഘനമല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതില്‍ എന്താണ് തെറ്റുള്ളത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ