കശ്മീരിൽ കനത്തമഞ്ഞുവീഴ്ചയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് തുണയായി ജാമിയ മസ്ജിദ്

കശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾക്ക് തുണയായത് ഒരു മുസ്‌ലിം പള്ളി. ശ്രീനഗർ-സോനാമാർഗ് ദേശീയപാതയിലെ ഗുൻദിലുള്ള ആളുകളാണ് സഞ്ചാരികളെ സ്വന്തം നാട്ടിൽ അതിഥികളായി സ്വീകരിച്ചത്. പഞ്ചാബിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കാണ് പള്ളി അഭയം നൽകിയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ഹൃദയം നിറയ്ക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

സോനാമാർഗിൽ നിന്ന് യാത്ര കഴിഞ്ഞ് തിരികെ വരുകയായിരുന്നു സഞ്ചാരികൾ. ഇതിനിടെ സഞ്ചാരികളുടെ വാഹനം കേടാവുകയായിരുന്നു. സമീപത്തൊന്നും ഹോട്ടലുകളോ മറ്റ് താമസ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. അടുത്തുള്ള വീടുകളാകട്ടെ അവരെ സ്വീകരിക്കാൻ കഴിയാത്ത വിധം തീരെ ചെറുതും ആയിരുന്നു. തുടർന്നാണ് ഗുന്ദ് നിവാസികൾ ജാമിയ മസ്ജിദിന്റെ വാതിൽ തങ്ങളുടെ അതിഥികൾക്കായി തുറന്ന് കൊടുത്തത്. ശനിയാഴ്ച രാത്രി അവർ പള്ളിയിൽ സുരക്ഷിതരായി തങ്ങുകയും പിറ്റേന്ന് യാത്ര തുടരുകയും ചെയ്തു.

Latest Stories

മില്ലേനിയൽസും ജെന്‍ സിയും ഒക്കെ മാറി; 2025ല്‍ ജനിക്കുന്ന പിള്ളേർ ഇനി 'ജെന്‍ ബീറ്റ'

വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കുന്നതിനിടെ ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 30 പേർ കൂടി കൊല്ലപ്പെട്ടു

ഉമാ തോമസിനെ ഒന്ന് കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല; വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ

'ഗർഭിണികളും പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും മാസ്ക് ധരിക്കുന്നത് അഭികാമ്യം'; എച്ച്എംപിവിയിൽ കുറിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

മായംകലരാത്ത കള്ള് സ്വന്തം ഷാപ്പിലെത്തിക്കാന്‍ ബോബി ചെമ്മണ്ണൂര്‍; ആറളം ഫാമിലെ കള്ള് ഏറ്റെടുക്കും; തൊഴിലാളി സഹകരണസംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു

'ബാല്യകാല സുഹൃത്തില്‍ നിന്നും ഭര്‍ത്താവിലേക്ക്'; നടി സാക്ഷി അഗര്‍വാള്‍ വിവാഹിതയായി

ഇനി 'കുട്ടി'ക്കളിയല്ല, സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളുടെ സമ്മതം വേണം; ഡിജിറ്റൽ നിയമങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്രം

ഉണ്ണി മുകുന്ദനോട് പക തീര്‍ക്കാന്‍ വിക്രം? 'മാര്‍ക്കോ 2'വില്‍ വില്ലനിസവുമായി സൂപ്പര്‍ താരം

നീ എന്തിനാണ് ചെക്കാ ആവശ്യമില്ലാത്ത വിഷയത്തിൽ തലയിടാൻ നോക്കുന്നെ, അവനെ ചൊറിഞ്ഞത് അപകടം ആണെന്ന് മനസിലാക്കുനുള്ള ബോധം ഇല്ലേ നിനക്ക്; യുവതാരത്തിനെതിരെ റിക്കി പോണ്ടിങ്

'മകളെയല്ല അമ്മയെയാണ് ഇഷ്ടം, ഞാൻ ഒരു സിനിമാക്കാരനാണ് എന്ന കാര്യം മറന്നു'; ചര്‍ച്ചയായി സംവിധായകന്‍ രാം ഗോപാൽ വർമ്മയുടെ പരാമര്‍ശം