കേരള പ്രഭാരിയായി ജാവഡേക്കര്‍ തുടരും; വി. മുരളീധരന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല; അനില്‍ ആന്റണി രണ്ടു സംസ്ഥാനങ്ങളുടെ പ്രഭാരി

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ബിജെപിയുടെ ജോയിന്റ് കോര്‍ഡിനേറ്ററായി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നിയമിച്ചു. ഡോ. സംപീത് പത്ര എംപിയാണ് കോര്‍ഡിനേറ്റര്‍. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള എട്ടു സംസ്ഥാനങ്ങളുടെ ബിജെപി പ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതലയാണ് മുരളീധരന് നല്‍കിയിട്ടുള്ളത്.

മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ കേരള പ്രഭാരിയായി തുടരും. മുന്‍ ഒഡിഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയും ഭുവനേശ്വറില്‍ നിന്നുള്ള എംപിയുമായ അപരാജിത സാരംഗിയാണ് സഹപ്രഭാരി. ദേശീയ സെക്രട്ടറിയും മലയാളിയുമായ അനില്‍ ആന്റണിയെ മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളുടെ പ്രഭാരിയായും നിയോഗിച്ചു.

കേരളമടക്കം 23 സംസ്ഥാനങ്ങളുടെ പ്രഭാരിമാരെയും സഹപ്രഭാരിമാരെയുമാണ് പുതുക്കി നിയോഗിച്ചിട്ടുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പൊതുവായി കോര്‍ഡിനേറ്ററെയും ജോയിന്റ് കോര്‍ഡിനേറ്ററെയും നിശ്ചയിച്ചു.

Latest Stories

ടീം ഇന്ത്യ ശരിക്കുമുള്ള ആക്രമണാത്മക ക്രിക്കറ്റ് കാണും; ടി20 പരമ്പര തങ്ങള്‍ നേടുമെന്ന് ബംഗ്ലാദേശ് നായകന്‍

കോഹ്‌ലിയെക്കാള്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ താരം, ഓസീസ് താരങ്ങള്‍ക്ക് പറയാനുള്ളത് ഒറ്റപ്പേര്!

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

'എംബപ്പേ പോയാൽ പോട്ടെ പകരം വേറെ ഇതിഹാസത്തെ ഞങ്ങൾ കൊണ്ട് വരും'; പ്രമുഖ താരത്തെ റാഞ്ചാൻ ഒരുങ്ങി പിഎസ്ജി

റണ്ണൗട്ടായ ന്യൂസിലന്‍ഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയര്‍, 'കൊടുംചതി' നേരിട്ട് ടീം ഇന്ത്യ

'ഇന്ത്യ വീണു'; വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് തോൽവി

മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ്, അപകീർത്തിപ്പെടുത്തുന്നത് ഒന്നുമില്ലെന്ന് കണ്ടെത്തൽ; യൂട്യൂബർമാർക്കെതിരെ കേസെടുക്കും

പുതുപ്പള്ളി സാധുവിനായി തിരച്ചിൽ പുനരാരംഭിച്ചു; ആന അവശ നിലയിൽ എന്ന് കണക്കുകൂട്ടൽ

ഹരിയാന ഇന്ന് വിധി എഴുതും; വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്