ജെയ്സി എബ്രഹാമിന്റെ മൃതദേഹത്തില്‍ പത്തോളം മുറിവുകള്‍; ഹെല്‍മെറ്റ് ധരിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍; നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്

എറണാകുളം കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്സി എബ്രഹാമിനെ ശുചിമുറിയിലാണ് നിരവധി മുറിവുകളോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ജെയ്സി റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ബിസിനസുകള്‍ നടത്തിയിരുന്നു. അതിനാല്‍ ബിസിനസ് തര്‍ക്കങ്ങളാണോ കൊലയ്ക്ക് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ജെയ്‌സിയുടെ തലയില്‍ പത്തോളം മുറിവുകള്‍ കണ്ടെത്തിയിരുന്നു. തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.

ഞായറാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഹെല്‍മെറ്റ് ധരിച്ച ഒരു യുവാവിനെ സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് മൃതദേഹം കണ്ടെത്തുന്ന ദിവസം രാവിലെ ഇയാള്‍ ഹെല്‍മറ്റ് ധരിച്ച് വീടിന് മുന്നിലൂടെ നടന്നുപോകുന്നത് കണ്ടെത്തി.

തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു വസ്ത്രം ധരിച്ച് ഇയാള്‍ തിരികെ പോകുമ്പോഴും ഇയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജെയ്‌സിയുടെ ഇടപാടുകാരെ കുറിച്ചും വീട്ടിലെ സന്ദര്‍ശകരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജെയ്‌സിയുടെ ആഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും കാണാതായിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ജെയ്സിയുടെ മകള്‍ കാനഡയിലാണ് താമസം. മാതാവിനെ പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസിനും വിവരം കൈമാറി.

പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് ജെയ്സിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് സംഭവം കൊലപാതമാണെന്ന് സ്ഥിരീകരിച്ചത്.

Latest Stories

റഷ്യയുടെ ആണവനയ മാറ്റം, പിന്നാലെ യൂറോപ്പില്‍ ആണവഭീതി! യുക്രെയ്ന്റെ തലസ്ഥാനത്തെ യുഎസ് എംബസി അടച്ചു; യുദ്ധത്തിന് തയ്യാറെടുക്കാൻ പൗരന്മാർക്ക് ലഘുലേഖകള്‍ നൽകി നാറ്റോ രാജ്യങ്ങൾ

എന്റെ പൊന്ന് കോഹ്‌ലി ഇങ്ങനെ ഹാർട്ട് അറ്റാക്ക് തരല്ലേ, എആർ റഹ്‍മാന് പിന്നാലെ ഞെട്ടിച്ച് നിഗൂഡ പോസ്റ്റുമായി സൂപ്പർതാരം; ആരാധകർക്ക് ഷോക്ക്

മോഹന്‍ലാല്‍ തിരിതെളിച്ചു, മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് ശ്രീലങ്കയില്‍ തുടക്കം

അധ്യാപികയെ ക്ലാസില്‍ കയറി കൊലപ്പെടുത്തിയ പ്രതി പിടിയില്‍; ക്രൂര കൃത്യം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്

ആരോഗ്യ വകുപ്പിന്റെ റെയ്ഡ്; തൃശൂരിൽ പഴകിയ ഭക്ഷണത്തിന് 5 ഹോട്ടലുകൾക്ക് പിഴ, 21 ഹോട്ടലുകൾക്ക് നോട്ടീസ്

ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടര്‍ന്നേക്കും; കേന്ദ്ര സര്‍ക്കാര്‍ കാലവധി നീട്ടി നല്‍കുമെന്ന് റിപ്പോര്‍ട്ട്; ഉത്തരവിറങ്ങിയാല്‍ ചരിത്രം

നാലാം ഏകദിനത്തിലെ പൊരിഞ്ഞ അടി കിട്ടിയതിന് പിന്നാലെ ജെറാൾഡ് കോട്സിക്ക് അടുത്ത പണി, ശിക്ഷ നൽകി ഐസിസി; കാരണം ഇങ്ങനെ

'ആ വാക്കുകള്‍ വേദനപ്പിച്ചു'; കൈരളിയോട് ക്ഷമ ചോദിച്ച് ഷാജി കൈലാസ്

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിത്തം; ബംഗളൂരുവില്‍ യുവതിക്ക് ദാരുണാന്ത്യം

പാ​ല​ക്കാ​ട് പോളിങ് മന്ദഗതിയിൽ; നഗരത്തിലെ ബൂത്തുകളിൽ പോളിങ് കുറവ്, ഗ്രാമങ്ങളിൽ വോട്ടർമാരുടെ നീണ്ടനിര