Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

രാജ്യസഭാ സീറ്റ് : ജെഡിയുവില്‍ പ്രതിസന്ധി ; വീരേന്ദ്രകുമാര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

, 7:59 am

ഇടതു മുന്നണിയുടെ സഹായത്തോടെ രാജ്യസഭയിലേക്ക് പ്രവശിക്കാന്‍ ഒരുങ്ങുന്ന ജനതാദള്‍(യു) സംസ്ഥാന അധ്യക്ഷനു മുന്നില്‍ പ്രതിസന്ധി. സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച എം.പി.വീരേന്ദ്രകുമാറിനു രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് കൊണ്ട് മത്സരിക്കുന്നത് അയോഗ്യതയ്ക്ക് കാരണമാകും. ഇനി നാലു വര്‍ഷം കാലാവധിയുള്ള സീറ്റിലേക്കാണ് വീണ്ടും മത്സരിക്കാന്‍ വീരേന്ദ്രകുമാര്‍ ഒരുങ്ങുന്നത്. ഈ നാലു വര്‍ഷവും അദ്ദേഹത്തിനു പാര്‍ട്ടിയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നതിന് വിലക്കുണ്ടാകും.

ഇനി രാജ്യസഭ പ്രവേശനത്തിനു ശേഷം പാര്‍ട്ടിയില്‍ ചേരുന്നതും ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് സാധിക്കില്ല. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് എംപിക്കും എംഎല്‍എക്കും മറ്റ് പാര്‍ട്ടിയില്‍ കാലാവധി തീരുന്നതു വരെ ചേരാന്‍ സാധിക്കില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിക്കുന്നവര്‍ക്ക് മറ്റ് പാര്‍ട്ടികളില്‍ കാലാവധി തീരുന്നതിനു മുമ്പ് ചേര്‍ന്നാല്‍ അയോഗ്യത വരും.

ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരമുള്ള ജനതാദളി(യു) നിതീഷ്‌കുമാര്‍ അധ്യക്ഷനായ പാര്‍ട്ടിയാണ്. ഇതിനെ എതിര്‍ത്ത് ശരദ് യാദവ് വിഭാഗം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ വിധി വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വതന്ത്രനായി മാത്രമേ എം.പി.വീരേന്ദ്രകുമാറിനു മത്സരിക്കാന്‍ സാധികുമായിരുന്നുള്ളൂ. പത്രിക നല്‍കിയ ശേഷമാണ് ഈ പ്രശ്‌നം ജെഡിയു വിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisement