കളമശേരിയിലെ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ യഹോവയുടെ സാക്ഷികൾ മൂന്ന് സംസ്ഥാനങ്ങളിലെ പ്രാർത്ഥനാ യോഗങ്ങൾ താത്കാലികമായി നിർത്തിവെച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തിയെന്നാണ് വിശ്വാസി കൂട്ടായ്മ നൽകിയ അറിയിപ്പ്.
പ്രാര്‍ത്ഥനാ കൂട്ടായ്മകൾ ഓണ്‍ലൈനില്‍ നടത്താന്‍ ‘യഹോവയുടെ സാക്ഷികൾ ഇന്ത്യ’ ഘടകത്തിലെ വിശ്വാസികള്‍ക്ക് നിർദ്ദേശം നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാർത്ഥനാ സംഗമങ്ങൾ ഓൺലൈനായി നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും സംഘടനയുടെ ദേശീയ വക്താവ് ജോഷ്‌വാ ഡേവിഡ് വ്യക്തമാക്കി.
മൂന്ന് ദിവസങ്ങൾ നീണ്ട യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍റെ അവസാന ദിവസമായ ഞായറാഴ്ച്ചയാണ് പ്രാര്‍ത്ഥനാ ചടങ്ങുകൾക്കിടയിൽ സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തമ്മനം സ്വദേശി മാർട്ടിനാണ് കേസിലെ ഏക പ്രതി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.