നെടുമങ്ങാട് ജ്വല്ലറിയിൽ മോഷണം; 25 പവൻ സ്വർണവും വെള്ളിയും കവർന്നു

തിരുവനന്തപുരത്ത് ജ്വല്ലറിയിൽ മോഷണം. സംഭവത്തിൽ 25 പവൻ സ്വർണവും കടയിലുണ്ടായിരുന്ന വെള്ളിയും നഷ്ടപ്പെട്ടു. നെടുമങ്ങാട് പൊലീസ് കേസെടുത്തു. നെടുമങ്ങാട് സത്രം ജംഗ്ഷനിലെ അമ്യത ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. രാവിലെ ഒൻപത് മണിയോടെ കടയുടമ സ്ഥാപനം തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.

കടയുടെ ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയ നിലയിലായിരുന്നു. തുടർന്ന് അകത്തു കയറിയ മോഷ്ടാക്കൾ സ്വർണവും പണവുമിരിക്കുന്ന ലോക്കർ തുറന്നാണ് മോഷണം നടത്തിയത്. ലോക്കറിന് സമീപം തന്നെ താക്കോലുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് ലോക്കറിലെ സ്വർണം കവർന്നത്.

പിന്നീട് കടയിലുണ്ടായിരുന്ന വെള്ളിയും മോഷ്ടിച്ചു. മോഷണത്തിന് ശേഷം തറയിൽ മുളക് പൊടിയും വിതറിയിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പൊലീസ് നിഗമനം. മുഖം മൂടി വച്ച രണ്ട് പേരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തില സിസിടിവി ദ്യശ്യങ്ങൾ പരിശേധിച്ച് വരികയാണ്. ഉടമയിൽ നിന്നും വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും പൊലീസിന്റെ തുടരന്വേഷണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം