ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ച കോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. മറ്റൊരു പെണ്‍കുട്ടിക്കും തന്റെ മകളുടെ ഗതി ഉണ്ടാവരുതെന്നും രാജേശ്വരി പറഞ്ഞു. വിധി വന്നതിന് ശേഷം കോടതിയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
തന്‍റെ മകളെ അതി ക്രൂരമായാണ് പ്രതി കൊന്നത്. തന്റെ മകള്‍ക്ക് മാത്രമല്ല, ജിഷ്ണു ഉള്‍പ്പടെ എല്ലാ വധക്കേസുകളിലും അമ്മമാര്‍ക്ക് നീതി ലഭിക്കണമെന്നും രാജേശ്വരി കൂട്ടിച്ചേര്‍ത്തു.അന്വേഷണ സംഘത്തിനോട് നന്ദിയുണ്ടെന്നും വിധി പ്രഖ്യാപിച്ച ജഡ്ജ് ദൈവതുല്യനാണെന്നും രാജേശ്വരി പറഞ്ഞു.