കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ ജോസ് കെ മാണി, തനിക്കെതിരെ ഗൂഢാലോചന നടത്തിയയാളെ അംഗീകരിക്കാന്‍ കഴിയില്ല, മുന്നണി വിടാനും ആലോചന

വരുന്ന നവംബര്‍ മാസത്തില്‍ കെ ബി ഗണേഷ് കുമാര്‍ പിണറായി മന്ത്രി സഭയില്‍ മന്ത്രിയാകുമെന്നുറപ്പായതോടെ ശക്തമായ എതിര്‍പ്പുമായി ജോസ് കെ മാണി. ഉമ്മന്‍ചാണ്ടിയെയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയെയും സോളാര്‍ കേസില്‍ പെടുത്താന്‍ ഗൂഢാലോചന നടത്തിയത് കെ ബി ഗണേഷ്‌കുമാറാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ തങ്ങള്‍ ഘടക കക്ഷിയായിരിക്കുന്ന ഇടതുമുന്നണിയുടെ മന്ത്രിയായി ഗണേഷ് കുമാറിനെ അംഗീകരിക്കുന്ന കാര്യത്തില്‍ കടുത്ത വൈമനസ്യമാണ് ജോസ് കെ മാണിക്കും പാര്‍ട്ടിക്കും ഉള്ളത്.

വരുന്ന 24 ചേരുന്ന കേരളാ കോണ്‍ഗ്രസിന്റെ ഉന്നത തല യോഗത്തില്‍ കെ ബി ഗണേശ് കുമാറിനെ മന്ത്രിയാക്കുന്ന നീക്കത്തിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ ഉണ്ടായാക്കാമെന്നാണ് കരുതുന്നത്. പുതുപ്പള്ളി ഉപതരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ആപാര്‍ട്ടിക്കേറ്റ ശക്തമായ തിരിച്ചടി അവരെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിടണമെന്ന് ആഗ്രഹിക്കുന്ന വവലിയൊരു വിഭാഗം കേരളാ കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇടതുമുന്നണി വിട്ടാല്‍ പാര്‍ട്ടി പിളരുമെന്ന സൂചനയാണ് റോഷി അഗസ്റ്റിന്‍ നല്‍കുന്നത്.

ഗണേശ് കുമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ബഹിഷ്‌കരിക്കുമെന്നാണ് അവര്‍ നല്‍കുന്ന സൂചന.ജോസ് കെ മാണിയെ സ്ത്രീ വിഷയത്തില്‍ കുടുക്കാന്‍ ഗൂഡാലോചന നടത്തിയ ഗണേഷ് കുമാറിനെ അംഗീകരിക്കുന്നത് തങ്ങളുടെ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് മാണിവിഭാഗം ഉറച്ച് വിശ്വസിക്കുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ