'ചില ഇടങ്ങളില്‍ ആശങ്ക, തിരുത്തേണ്ടതെങ്കില്‍ തിരുത്തണം', മദ്യനയത്തില്‍ ജോസ് കെ. മാണി

സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തില്‍ ചില ഇടങ്ങളില്‍ ആശങ്കയുള്ളതായി കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മദ്യനയം നിലവില്‍ വന്നതിന് പിന്നാലെയാണ് പ്രതികരണം.

കെ റെയില്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും, ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തില്‍ കൂടുതല്‍ വിദേശ മദ്യശാകലകള്‍ ആരംഭിക്കുന്നതോടൊപ്പം വീര്യം കുറഞ്ഞ മദ്യ ഉല്‍പാദനത്തിനും മുന്‍ തൂക്കം നല്‍കുന്നുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ വിദേശ മദ്യശാലകള്‍ തുറക്കും. സൈനിക അര്‍ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന് വില വര്‍ദ്ധിക്കും.പുതുതായി 170 ഓളം ഔട്ട്‌ലറ്റുകള്‍ ആരംഭിക്കണമെന്ന ബിവ്‌റജസ് കോര്‍പറേഷന്റെ നിര്‍ദേശത്തിനും അനുമതിയായി.

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ പബുകള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഐ.ടി പാര്‍ക്കുകളിലെ റസ്റ്ററന്റുകളില്‍ മദ്യം വിതരണം ചെയ്യാനുള്ള സംവിധാനവും നിലവില്‍ വരും. 10 വര്‍ഷം പ്രവൃത്തിപരിചയമുള്ള ഐടി സ്ഥാപനങ്ങളിലാണ് പബിനുള്ള ലൈസന്‍സ് നല്‍കുന്നത്.

ടൂറിസം മേഖലയില്‍ കൂടുതല്‍ ഔട്ട്‌ലറ്റുകള്‍ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ വരും. പഴവര്‍ഗങ്ങള്‍ സംഭരിക്കുന്നതും മദ്യം ഉല്‍പ്പാദിപ്പിക്കുന്നതും ബവ്‌റിജസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതില്‍ തീരുമാനമെടുത്തില്ല.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു