പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈൻ: കെ. സുധാകരൻ

വൈകിയാണെങ്കിലും വനിതാ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്നുള്ള എം.സി ജോസഫൈന്റെ രാജി അഭിനന്ദനീയമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈൻ. ജോസഫൈന്റെ പതനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ സ്വയം നവീകരിക്കാൻ തയ്യാറാകണമെന്നും കെ സുധാകരൻ പറഞ്ഞു.

ജോസഫൈന്‍ വിഷയത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഇന്നലെ വൈകീട്ട് കെ. സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ജോസഫൈനെ പദവിയിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ സമര പരിപാടികള്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുമെന്ന സാദ്ധ്യത മുന്നില്‍ കണ്ടാണ് സി.പി.എം ജോസഫൈന്റെ രാജി ആവശ്യപ്പെട്ടത്. വിവാദ പ്രസ്താവന നടത്തിയ ജോസഫൈനോട് പാർട്ടി രാജി ചോദിച്ചു വാങ്ങുകയായിരുന്നു.

അതേസമയം രാജിവെച്ച എം.സി ജോസഫൈനെതിരെ പാർട്ടി അച്ചടക്ക നടപടി ഉണ്ടാകില്ല. രാജിയോടെ വിവാദം അവസാനിപ്പിക്കാനാണ് സി.പി.എം തീരുമാനം. മനോരമ ചാനലിന്‍റെ തത്സമയ പരിപാടിക്കിടെ പരാതി ബോധിപ്പിക്കാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ പാര്‍ട്ടി വേദിയിൽ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇ.പി ജയരാജനെ പോലുള്ള മുതിര്‍ന്ന നേതാക്കളാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചതെന്നാണ് വിവരം. വിവാദവുമായി ബന്ധപ്പെട്ട് എം.സി ജോസഫൈൻ നൽകിയ വിശദീകരണങ്ങളൊന്നും സി.പി.എം മുഖവിലക്ക് എടുത്തില്ല. മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത്തരത്തിലൊരു നീക്കമുണ്ടായില്ല.

വനിതാ കമ്മീഷൻ അദ്ധ്യക്ഷ എന്ന നിലയിൽ എം.സി ജോസഫൈൻ നടത്തിയ പരാമര്‍ശം പാർട്ടിക്കും സർക്കാരിനും അവമതിപ്പ് ഉണ്ടാക്കി എന്ന് നേതാക്കൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിലപാടെടുത്തു. വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ പ്രതിപക്ഷത്തെ അനുവദിക്കരുതെന്നും കര്‍ശന നടപടി വേണമെന്നും ചില മുതിര്‍ന്ന സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് സൂചന. ഇതിൽ ന്യായീകരണമില്ലെന്ന് കണ്ടെത്തിയാണ് രാജി ചോദിച്ച് വാങ്ങാനുള്ള തീരുമാനം യോഗം കൈക്കൊണ്ടതും.

കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസം ബാക്കിനില്‍ക്കെയാണ് ജോസഫൈന്റെ പടിയിറക്കം. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിക്കണമെന്നും സി.പി.എം യോഗത്തില്‍ അഭിപ്രായം ഉയർന്നിട്ടുണ്ട് .

Latest Stories

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

ചെങ്കൊടിയും ഡീസലുമായി കോര്‍പ്പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍; ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

കേരളത്തില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൂടുതൽ സന്തോഷിക്കേണ്ട, സഞ്ജുവിനിട്ട് ആ രണ്ട് താരങ്ങൾ പണിയും; വമ്പൻ വെളിപ്പെടുത്തലുമായി ആർപി സിംഗ്

ഞാന്‍ ഇനി എന്തിനാണ് മസില്‍ കാണിക്കുന്നത്, ഇപ്പോള്‍ ലോകത്തിന് എന്റെ ശക്തി അറിയില്ലേ?